ദുബായ്- പത്തുവര്‍ഷ കാലാവധിയുള്ള യു.എ.ഇ ദീര്‍ഘകാല താമസ വിസ കുറഞ്ഞത് 1150 ദിര്‍ഹമിനു സ്വന്തമാക്കാം. അഞ്ചുവര്‍ഷ വിസക്ക് 650 ദിര്‍ഹം മാത്രം. യു.എ.ഇ സര്‍ക്കാര്‍ പ്രഖ്യാപിച്ചതാണ് ഇക്കാര്യം.
നിക്ഷേപകര്‍, പ്രൊഫഷണലുകള്‍, പ്രത്യേക കഴിവുകളുള്ളവര്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലായാണ് വിസ നല്‍കുക. നിക്ഷേപകര്‍ക്കും അംഗീകരിക്കപ്പെട്ട കാറ്റഗറികളിലുള്ള പ്രൊഫഷനലുകള്‍ക്കും 1150 ദിര്‍ഹം വരെ ചെലവില്‍ വിസ സ്വന്തമാക്കാം. അപേക്ഷാ ചിലവ് 150 ദിര്‍ഹവും ഇഷ്യൂ ചെയ്യുന്നതിന് ആയിരം ദിര്‍ഹവുമാണ് ഈടാക്കുക. അപേക്ഷകരുടെ കുടുംബാംഗങ്ങള്‍ക്ക് സമാനമായ നിരക്കില്‍ വിസ ലഭിക്കും.






