ഇന്ത്യന്‍ വ്യവസായി ഭരത് ഷാ നിര്യാതനായി

ദുബായ്- ചികിത്സക്കായി ഇന്ത്യയിലായിരുന്ന യു.എ.ഇയിലെ പ്രമുഖ ഇന്ത്യന്‍ വ്യവസായിയും 2015ലെ പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവുമായ ഭരത് ഷാ എന്ന ഷാ ഭരത് കുമാര്‍ ജയന്ത് ലാല്‍ (87) നിര്യാതനായി. ശനി ഉച്ചയോടെ സ്വദേശമായ ഗുജറാത്തിലെ രാജ്‌കോട്ടിലായിരുന്നു അന്ത്യം. വൃക്ക രോഗത്തെ തുടര്‍ന്ന് ആദ്യം മുംബൈയിലും പിന്നീട് രാജ്‌കോട്ടിലും ചികിത്സയിലായിരുന്നു. ഒരു മാസമായി നാട്ടിലാണ്.
യു.എ.ഇ, യെമന്‍, സൗദി അറേബ്യ എന്നിവിടങ്ങളിലെ ഇന്ത്യക്കാര്‍ക്ക് വേണ്ടി അക്ഷീണം പ്രയത്‌നിച്ച വ്യക്തിയാണ് ഭരത് ഷാ.  ഭാര്യ: ഇന്ദുബെന്‍. മക്കള്‍: അമര്‍ ഷാ, കേതന്‍ ഷാ. ഭരത് ഭായി ഷായുടെ നിര്യാണത്തില്‍ ദുബായിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വിപുല്‍ അനുശോചിച്ചു.

 

Latest News