ദുബായ്- റമദാനില്‍ റോഡുകളില്‍ മത്സരയോട്ടം നടത്തുന്ന വാഹനമുടമകള്‍ക്ക് കര്‍ശന ശിക്ഷയുമായി ദുബായ്. 2000 ദിര്‍ഹം പിഴയും 23 ബ്ലാക് പോയന്റുകളുമാണ് ശിക്ഷ. അല്‍ ഐനില്‍ നാലു പേരുടെ മരണത്തിനിടയാക്കിയ അപകടത്തെ തുടര്‍ന്നാണ് അധികൃതര്‍ ബോധവത്കരണം ശക്തമാക്കിയത്.
റമദാന്‍ നാലിന് രണ്ട് പേര്‍ നടത്തിയ മത്സരയോട്ടമാണ് അല്‍ ഐനില്‍ അപകടത്തില്‍ കലാശിച്ചത്. റോഡ് ക്രോസ് ചെയ്ത രണ്ട് വനിതകളടക്കമാണ് അന്ന് മരിച്ചത്.