ഇടക്കാല ആറുമാസ വിസയുമായി യു.എ.ഇ

അബുദാബി- നിക്ഷേപകർക്കായി ആറുമാസത്തെ മൾട്ടിപ്പ്ൾ എൻട്രി വിസ പ്രഖ്യാപിച്ച് യു.എ.ഇ. കഴിവും പ്രതിഭയുമുള്ള വ്യക്തികൾക്കും സമർഥരായ വിദ്യാർഥികൾക്കും നിക്ഷേപകർക്കുമാണ് മൾട്ടിപ്പ്ൾ എൻട്രി വിസ നൽകുക. ഇത് യു.എ.ഇയിലെ അവസരങ്ങൾ ഉപയോഗപ്പെടുത്താനും രാജ്യത്ത് ദീർഘകാല താമസം വേണമോ എന്ന് വിലയിരുത്താനും അവരെ സഹായിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
പുതിയ മൂന്ന് സേവനങ്ങളാണ് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആന്റ് സിറ്റിസൺഷിപ്പ് പ്രഖ്യാപിച്ചത്. നിക്ഷേപകർക്ക് ആറുമാസത്തിനിടെ എത്ര തവണ വേണമെങ്കിലും വന്നുപോകാനുള്ള വിസ, സംരംഭകർക്കും വിദ്യാർഥികൾക്കും ആറു മാസത്തിനിടെ പല തവണ വന്നുപോകാനുള്ള വിസ, ദീർഘകാല താമസം വിലയിരുത്തുന്നതിയനായി കഴിവുള്ള വ്യക്തികൾക്ക് ഒരു പ്രാവശ്യം വന്ന് ആറുമാസം വരെ തങ്ങാനുള്ള വിസ. 
യു.എ.ഇയെ സാമ്പത്തിക നിക്ഷേപ കേന്ദ്രമാക്കി മാറ്റാൻ പുതിയ തീരുമാനം സഹായിക്കുമെന്ന് ഫോറിനേഴ്‌സ് അഫയേഴ്‌സ് ആന്റ് പോർട്‌സ് ഡയറക്ടർ ജനറൽ മേജർ ജനറൽ സഈദ് റകാൻ അൽ റഷീദി പറഞ്ഞു.
 

Latest News