ദുബായ്- ട്രാഫിക് പിഴ അടക്കാതെ വാഹന രജിസ്‌ട്രേഷന്‍ പുതുക്കാന്‍ വാഹന ഉടമകള്‍ക്ക് ദുബായില്‍ അവസരം. ദുബായ് പോലീസ് ആരംഭിച്ച പിഴ ഇളവ് പദ്ധതിപ്രകാരമാണിത്.
റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ദുബായ് പോലീസ് മേധാവി മേജര്‍ ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മെര്‍രി പറഞ്ഞു. കുന്നുകൂടിയ പിഴയോ വാഹനങ്ങള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയ പിടിച്ചെടുക്കല്‍ അടക്കമുള്ള മറ്റ് നടപടികളോ പരിഗണിക്കാതെയാണ് ആനുകൂല്യമെന്നും ഇളവ് എല്ലാവര്‍ക്കും ലഭ്യമാകണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.