എണ്ണ സ്റ്റേഷന്‍ ആക്രമണത്തെ അപലപിച്ച് യു.എ.ഇ

അബുദാബി- സൗദി അറാംകോയുടെ രണ്ട് എണ്ണ സ്റ്റേഷനുകളില്‍  നടത്തിയ ഡ്രോണ്‍ ആക്രണമത്തെ യു.എ.ഇ ശക്തിയായി അപലപിച്ചു. കിഴക്കന്‍ പ്രവിശ്യയില്‍നിന്ന് യാമ്പു തുറമുഖത്തേക്ക് എണ്ണ കൊണ്ടുപോകുന്ന പൈപ്പ് ലൈനാണ്  ആക്രമിക്കപ്പെട്ടത്.
ഭീരുത്വം നിറഞ്ഞ ഭീകരാക്രമണമാണിതെന്ന് യു.എ.ഇ വിദേശ മന്ത്രാലയം പറഞ്ഞു. ലോകത്തിന്റെ ഊര്‍ജ വിതരണ ശൃംഖല തകര്‍ക്കാനുള്ള ആസൂത്രിതമായ ആക്രമണമാണിത്. ലോക സാമ്പത്തിക രംഗത്തേയും ഇത് തകര്‍ക്കും. പ്രകൃതിവിഭവങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള സൗദി അറേബ്യയുടെ ഏത് നടപടിക്കും ശക്തമായ പിന്തുണ നല്‍കുന്നതായി യു.എ.ഇ പറഞ്ഞു.

 

Latest News