സന്‍ആ- യെമനിലെ തന്ത്രപ്രധാന തുറമുഖമായ ഹുദൈദയില്‍നിന്ന് ഹൂത്തികള്‍ പിന്‍മാറുന്നു. ഡിസംബറില്‍ യെമന്‍ സര്‍ക്കാരും ഹൂത്തികളും തമ്മില്‍ ഒപ്പുവെച്ച സമാധാന കരാറിലെ ആദ്യത്തെ സുപ്രധാന ചുവടാണിത്. ജീവകാരുണ്യ സഹായം എത്തിക്കുന്നതിനായി സര്‍ക്കാര്‍ സേനയും ഹൂത്തികളും തുറമുഖത്തുനിന്ന് പിന്‍മാറാമെന്ന ധാരണയിലെത്തിയിരുന്നു. ഇന്ന് രാവിലെ മുതല്‍ ഹൂത്തികള്‍ തുറമുഖം വിടുന്നതിന്റെ സൂചനകള്‍ ലഭ്യമാണ്. പിന്‍മാറ്റം പൂര്‍ത്തിയാക്കാന്‍ നാലു ദിവസമെടുക്കും.
ഹൂത്തികളുടെ പിന്‍മാറ്റം ആദ്യ ചുവടാണെന്ന് യെമനിലെ യു.എന്‍ പ്രത്യേക പ്രതിനിധി മാര്‍ട്ടിന്‍ ഗ്രിഫത് സ് പറഞ്ഞു.
നാലു വര്‍ഷമാകുന്ന യെമന്‍ ആഭ്യന്തര യുദ്ധത്തില്‍ 6800 സിവിലിയന്‍മാരാണ് കൊല്ലപ്പെട്ടത്. 10,700 പേര്‍ക്ക് പരിക്കേറ്റതായും യു.എന്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതിനു പുറമെ ഭക്ഷണവും മരുന്നും കിട്ടാതെ ആയിരങ്ങളാണ് മരിച്ചത്.