ഇന്തോനേഷ്യന്‍ ബാഡ് മിന്‍റണ്‍ കിരീടം ഇന്ത്യയുടെ കെ. ശ്രീകാന്തിന്

ഇന്തോനേഷ്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് കിരീടം ഇന്ത്യയുടെ കെ ശ്രീകാന്തിന്. ഇന്ന് ജക്കാര്‍ത്തയില്‍ നടന്ന ഫൈനലില്‍ ജപ്പാന്‍കാരനായ കാസുമാസ സാകായെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് ശ്രീകാന്ത് കിരീടമണിഞ്ഞത്. ഇത് ശ്രീകാന്തിന്റെ മൂന്നാമത്തെ സൂപ്പര്‍ സീരീസ് കിരീടമാണ്. 

ലോക 22-ാം നമ്പര്‍ താരമായ ശ്രീകാന്ത് 47-ാം താരമായ സാകയെ 21-11, 21-19 എന്ന സ്‌കോറിന് കേവലം 37 മിനുട്ടുകള്‍ കൊണ്ടാണ് തകര്‍ത്തത്.

2014-ല്‍ ചൈനയുടെ സൂപ്പര്‍ സീരീസ് പ്രീമിയറും 2015-ല്‍ ഇന്ത്യ സൂപ്പര്‍ സീരീസും ശ്രീകാന്ത് നേടിയിട്ടുണ്ട്.

Latest News