നിരവധി വീട്ടമ്മമാർക്ക് വീടുകൾക്കുള്ളിൽ വളർത്താവുന്ന ഭക്ഷ്യയോഗ്യമായ പുഷ്പങ്ങളും കായ്ഫലങ്ങളും ഇലകളും തരുന്ന ചെടികൾ ജൈവകൃഷി രീതിയിൽ വളർത്തുന്നതിന് നവോദയ കുടുംബവേദി നടത്തുന്ന ഈ മത്സരം പ്രേരണ നൽകുന്നു. തങ്ങളുടെ കൃഷി ജ്ഞാനം വളർത്താനും ചെടികളുടെ പരിപാലന രീതികൾ കൂടുതൽ മനസ്സിലാക്കാനും ശുഷ്‌കാന്തിയോടും, ശാസ്ത്രീയമായും ചെയ്യാനും അതിന്റെ പ്രോത്സാഹനത്തിനും ഉതകുന്ന രീതിയിൽ ഒരു കാർഷിക കൂട്ടായ്മക്കാണ് നവോദയ കുടുംബവേദി തുടക്കം കുറിച്ചത്.
പ്രവാസി വീട്ടമ്മമാരിൽ ആരോഗ്യകരമായ കൃഷി രീതികളെ കുറിച്ച് ബോധവൽക്കരണം നടത്തുന്നതിനും, കുട്ടികൾക്ക് കൃഷിയെകുറിച്ച് കൂടുതൽ മനസ്സിലാക്കി കൊടുക്കാനും ജിദ്ദ നവോദയ കുടുംബവേദി നടത്തിയ തളിർ കാർഷിക മത്സരത്തിന് മികച്ച പ്രതികരണം.
പ്രവാസ ജീവിതത്തിൽ ഗൃഹനാഥൻ തൊഴിലിടത്തേക്കും കുട്ടികൾ വിദ്യാലയങ്ങളിലേക്കും പോകുമ്പോൾ കിട്ടുന്ന ഒഴിവുവേളകളെ സർഗാത്മകമായും ക്രിയാത്മകമായും പ്ര യോജനപ്പെടുത്തുന്നതിനുള്ള ഉദ്യമമായാണ് നവോദയ കുടുംബവേദി ഇത്തരം ഒരു പരിപാടിയുമായി മുന്നോട്ട് വന്നത്.

മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് വഴുതന, പയർ, മുളക്, വെണ്ട, ചീര, തക്കാളി എന്നിവയുടെ വിത്തിനങ്ങൾ നൽകി വീടിനോട് ചേർന്നുള്ള വരാന്തകളിലും ജനൽ പടികളിലും മട്ടുപ്പാവിലും കൃഷി ചെയ്യാൻ പ്രോത്സാഹിപ്പിച്ച് കുടുംബവേദിയുടെ ആഭിമുഖ്യത്തിൽ കൃഷിക്കാരാക്കുകയാണ്. പരിമിതമായ സ്ഥല സൗകര്യങ്ങളും, പ്രതികൂല കാലാവസ്ഥയും പ്രതിസന്ധിയാക്കാതെ തങ്ങളുടെ വീടിനോട് ചേർന്നുള്ള ചെറിയ സൗകര്യങ്ങൾ ഉപയോഗിച്ച് അടുക്കളത്തോട്ടം സൃഷ്ടിച്ച് വീട്ടമ്മമാരും കുടുംബാംഗങ്ങളും മത്സരത്തിൽ പങ്കാളികളായി. കൃഷിയോടുള്ള പ്രത്യേക വാത്സല്യം നിറഞ്ഞ ആഭിമുഖ്യവും കുട്ടികൾ ഉൾപ്പെടെ ഉള്ളവരുടെ സജീവതയും വ്യക്തമാക്കുന്നതാണ് മത്സരാർത്ഥികൾ നട്ടു നനച്ച് തഴച്ച് വളർത്തുന്ന ഓരോ കൃഷിതോട്ടവും.
നിരവധി വീട്ടമ്മമാർക്ക് വീടുകൾക്കുള്ളിൽ വളർത്താവുന്ന ഭക്ഷ്യയോഗ്യമായ പുഷ്പങ്ങളും കായ്ഫലങ്ങളും ഇലകളും തരുന്ന ചെടികൾ ജൈവകൃഷി രീതിയിൽ വളർത്തുന്നതിന് നവോദയ കുടുംബവേദി നടത്തുന്ന ഈ മത്സരം പ്രേരണ നൽകുന്നു.
തങ്ങളുടെ കൃഷി ജ്ഞാനം വളർത്താനും ചെടികളുടെ പരിപാലന രീതികൾ കൂടുതൽ മനസ്സിലാക്കാനും ശുഷ്‌കാന്തിയോടും ശാസ്ത്രീയമായും ചെയ്യാനും അതിന്റെ പ്രോത്സാഹനത്തിനും ഉതകുന്ന രീതിയിൽ ഒരു കാർഷിക കൂട്ടായ്മക്കാണ് നവോദയ കുടുംബവേദി തുടക്കം കുറിച്ചത്. തങ്ങളുടെ കൃഷിത്തോട്ടങ്ങൾ കാണാനായി സുഹൃത്തുക്കൾ വീട് സന്ദർശിക്കുന്നതും കാർഷികജ്ഞാനം നാട്ടിൽനിന്നും ഇൻറർനെറ്റിൽ നിന്നും ശേഖരിക്കുന്നതും ഭക്ഷണം പാകം ചെയ്യുമ്പോൾ ലഭ്യമാകുന്ന അവശിഷ്ടങ്ങളും ജൈവവളങ്ങളാക്കി പരിവർത്തിപ്പിച്ച് ചെലവ് കുറഞ്ഞ കൃഷിരീതികളുടെ മാതൃക സൃഷ്ടിച്ചിരിക്കുകയാണ് ജിദ്ദയിലെ ഒരു കൂട്ടം വീട്ടമ്മമാർ.
സാധനങ്ങൾ വാങ്ങുമ്പോൾ കിട്ടുന്ന പായ്ക്കിംഗ് സാമഗ്രികൾ പഴയതും ഉപയോഗ ശൂന്യവുമായ പാത്രങ്ങൾ, ബാഗുകൾ, വെള്ളക്കുപ്പികൾ, കപ്പുകൾ തുടങ്ങിയ സാധനങ്ങൾക്ക് പുനരുപയോഗം സൃഷ്ടിക്കുന്നത് സാമ്പത്തിക നേട്ടം മാത്രമല്ല പഴയ സാധങ്ങളുടെ നിർമാർജനത്തിലൂടെ നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരമാർഗവും കൂടി നൽകുന്നു.

അവധിക്കാലത്ത് തങ്ങൾ നാട്ടിൽ പോകുമ്പോൾ ഈ കൃഷിത്തോട്ടങ്ങൾ തങ്ങളേക്കാൾ ഉത്തരവാദിത്തത്തോടെ അയൽക്കാരായ സുഹൃത്തുക്കൾ പരിചരിക്കുന്നത് ഊഷ്മളമായ അയൽ ബന്ധങ്ങൾക്കും മാനവിക മൂല്യങ്ങൾക്കും കൃഷി ഒരു ഹേതുവാകുന്നു എന്ന് പല വീട്ടമ്മമാരും അഭിപ്രായപ്പെട്ടു.
കൃഷി ഒരു ജീവിത സംസ്‌കാരവും മണ്ണും മക്കളും മനസ്സും മാനവികതയും ഒത്തു ചേരുന്ന ഉദാത്തതയാണെന്നും പ്രവാസലോകത്തെ പരിമിതിക്കുള്ളിൽ നിന്ന് തെളിവ് നിരത്തുകയാണ് തളിർ കാർഷിക മത്സരത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ.
നവോദയ കുടുബവേദി നടത്തുന്ന പ്രാഥമിക മത്സരത്തിൽ നിരവധി കുടുംബങ്ങൾ പങ്കെടുത്തു. വിതക്കൽ, മുളപ്പിക്കൽ വിള പരിചരണം, വളമിടൽ, കീടങ്ങളിൽ നിന്നുള്ള സംരക്ഷണ രീതികൾ പൂക്കളും കായ്ഫലങ്ങളും നൽകുന്ന കാഴ്ച ചെലവ് കുറഞ്ഞ കൃഷി മാർഗങ്ങൾ കണ്ടെത്തൽ കുടുംബാംഗങ്ങളുടെ പങ്കാളിത്തം എന്നിവ മത്സരത്തിൻെറ വിധി കർത്താക്കൾ മത്സരാർത്ഥികളുടെ തോട്ടങ്ങൾ സന്ദർശിച്ച വിലയിരുത്തി.
മുസാഫർ പാണക്കാട്, ഗഫൂർ മമ്പുറം, ടിറ്റോ മീരാൻ, ഷഹീബ ബിലാൽ, ഹഫ്‌സ മുസാഫർ, ശ്രീദേവി ടീച്ചർ, സൈറ ടിറ്റോ എന്നിവർ കൃഷിത്തോട്ടങ്ങൾ സന്ദർശിച്ച് കൃഷിരീതികൾ വിലയിരുത്തി.
ഓരോ പൂവും ഓരോ പുഞ്ചിരിയും ഓരോ കായ്കനികളും സന്തുഷ്ടിയും ഓരോ ഇലകളും മനഃസമാധാനവും നിറഞ്ഞ ആരോഗ്യകരമായ പ്രകൃതിയെ സൃഷ്ടിക്കുന്ന ഒന്നാണെന്നുള്ള മാനവ സംസ്‌കൃതി ഉൽഘോഷിക്കാൻ ഈ മത്സരത്തിനു സാധിച്ചു. -മലയാളം ന്യൂസ് സ്റ്റാഫ്






