മസ്‌കത്ത്- ഒമാനിലെ അല്‍ മുഥൈബിയില്‍ നടന്ന ഒട്ടകയോട്ട മത്സരം ആയിരങ്ങളെ ആകര്‍ഷിച്ചു. 1500 മീറ്റര്‍ നീളമുള്ള 15 റൗണ്ട് മത്സരമാണ് ഉണ്ടായിരുന്നത്. നിരവധി ഒട്ടകമുടമകള്‍ പങ്കെടുത്തു.
അല്‍ മുഥൈബിയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രാദേശിക ഉത്സവമാണ് ഒട്ടകയോട്ടം. ഇതിനായി പ്രത്യേക പരിശീലനം ലഭിച്ച ഒട്ടകങ്ങളാണ് പങ്കെടുക്കുന്നത്. ഓട്ടമത്സരത്തിനായി കാലങ്ങളായി ഈ ഒട്ടകങ്ങള്‍ പരിശീലനം നേടി വരികയാണ്.