Sorry, you need to enable JavaScript to visit this website.

മോഹന്‍ലാല്‍ സിനിമ സംവിധാനം ചെയ്യുന്നു 

കൊച്ചി-മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ സംവിധായകനാകുന്നു.....നാലുപതിറ്റാണ്ടുകള്‍ നീണ്ട അഭിനയയാത്രക്കൊടുവില്‍ സിനിമ സംവിധാനം ചെയ്യാനൊരുങ്ങുകയാണ് മോഹന്‍ ലാല്‍. പോര്‍ച്ചുഗീസ് പശ്ചാത്തലമാക്കി ബറോസ് എന്ന ചിത്രത്തില്‍ താരം തന്നെ നായകനാകുമെന്നാണ് വിവരം. നവോദയയുമായി ചേര്‍ന്നാണ് മലയാളത്തിന്റെ സൂപ്പര്‍താരം ബറോസ് ഒരുക്കുന്നത്. ബ്ലോഗിലൂടെയാണ് സിനിമ സംവിധാനം ചെയ്യുന്ന വിവരം താരം അറിയിച്ചത്. വലിയവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന ഒരു 3ഡി സിനിമയാണെന്ന് തന്റെ ലക്ഷ്യമെന്ന് മോഹന്‍ലാല്‍ പറയുന്നു. വാസ്‌കോഡാഗാമയുടെ നിധി സൂക്ഷിക്കുന്ന ബറോസ്സിന്റെ കഥയാണിത്. നൂറിലധികം വര്‍ഷങ്ങളായി നിധിക്ക് കവലിരിക്കുന്ന അയാളുടെ അടുത്തേക്ക് ഒരു കുട്ടി വരുന്നു. അവര്‍ തമ്മിലുള്ള ബന്ധവും അതിന്റെ രസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. 'എനിക്ക് ലോക സിനിമ ചെയ്യാനാണിഷ്ടം' എന്ന ജിജോയുടെ സ്വപ്നത്തിന്റെ തുടക്കമാണ് ഈ സിനിമ. ബറോസ്സായി വേഷമിടുന്നതും ഞാന്‍ തന്നെ -മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു
'ഈ തീരുമാനം മുന്‍കൂട്ടിയെടുത്തതല്ല. ഒരു 3 ഡി സ്‌റ്റേജ് ഷോ എന്ന ആശയവുമായി വര്‍ഷങ്ങള്‍ക്ക് മുന്‍പ് മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ സിനിമയുടെ സംവിധായകന്‍ ജിജോയെ പോയി കണ്ടു. അന്ന് അത്തരത്തിലുള്ള ഒരു പ്രൊജക്ടിന് ഭീമമായ തുക ചെലവാകും എന്ന് മനസ്സിലായതിനാല്‍ അത് ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ ജിജോയുമായുള്ള സംസാരത്തില്‍ അദ്ദേഹം പങ്കുവെച്ച ഒരു ഇംഗ്ലീഷ് കഥ തന്നെ ആകര്‍ഷിച്ചു'. മോഹല്‍ലാല്‍ ബ്ലോഗില്‍ കുറിച്ചു.

Latest News