ഈ നിര്‍ദേശം ലംഘിച്ചാല്‍ മസാജ് കേന്ദ്രങ്ങള്‍ക്ക് 5000 ദിര്‍ഹം പിഴ

അബുദാബി- വനിതകള്‍ക്കായുള്ള മസാജ് പാര്‍ലറുകളില്‍ പുരുഷന്മാരെ നിയോഗിച്ചാല്‍ 5,000 ദിര്‍ഹം പിഴ. യു.എ.ഇ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
തിരിച്ച്, പുരുഷന്മാര്‍ക്കുള്ള മസാജ് കേന്ദ്രങ്ങളില്‍ സ്ത്രീകളെ നിയമിച്ചാലും ഇതേ പിഴ നല്‍കേണ്ടി വരും. ഉപഭോക്താക്കള്‍ ഏതു വിഭാഗത്തില്‍പെട്ടതാണോ അതേ വിഭാഗത്തില്‍പെട്ട ജീവനക്കാരേയും നിയമിക്കണമെന്നാണ് കര്‍ശന നിര്‍ദേശം.
വനിതകള്‍ക്കും പുരുഷന്മാര്‍ക്കും സേവനം നല്‍കുന്ന മസാജ് കേന്ദ്രമാണെങ്കില്‍ ഇരു കൂട്ടര്‍ക്കും പ്രത്യേക പ്രവേശന കവാടവും വ്യത്യസ്ത അപോയിന്റ്‌മെന്റ് സമയവും വേണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. മസാജ് സെന്ററുകളില്‍ സെക്യുരിറ്റി കാമറകള്‍ ഘടിപ്പിക്കുന്നതിനും വിലക്കുണ്ട്. രാജ്യത്തിന്റെ ആചാരങ്ങള്‍ക്കും പാരമ്പര്യത്തിനും എതിരായ പരസ്യങ്ങള്‍ നല്‍കുന്നതില്‍നിന്ന് മസാജ് കേന്ദ്രങ്ങള്‍ വിട്ടുനില്‍ക്കുകയും വേണം.

 

Latest News