ഒമാനില്‍ വിസ പുതുക്കാന്‍ നെഞ്ചിന്റെ എക്‌സ്‌റേ വേണം

മസ്കത്ത്- ഒമാനില്‍  തൊഴില്‍ വിസ പുതുക്കാന്‍  നെഞ്ചിന്റെ എക്‌സ്‌റേ നിര്‍ബന്ധമാക്കി. അംഗീകൃത സ്വകാര്യ മെഡിക്കല്‍ സെന്ററുകളില്‍ നിന്നാണ് എക്‌സ്‌റേ എടുക്കേണ്ടത്. ഇതോടൊപ്പം ഫോട്ടോയും വിരലടയാളവും സെന്ററില്‍ നല്‍കുകയും വേണമെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു.
നിയമം പ്രാബല്യത്തില്‍ വന്നതോടെ എക്‌സ്‌റേ സൗകര്യമുള്ള മെഡിക്കല്‍ സെന്ററുകളില്‍ കനത്ത തിരക്കനുഭവപ്പെടുന്നു. തിരക്കു കുറയ്ക്കാന്‍ സേവന സമയം ദീര്‍ഘിപ്പിച്ചിട്ടുണ്ട്. വിവിധ സേവന നിരക്കുകള്‍  ആരോഗ്യ മന്ത്രാലയം ഡിസംബറില്‍ വര്‍ധിപ്പിച്ചിരുന്നു.
വിദേശികള്‍ക്ക് വിസയ്ക്കുള്ള മെഡിക്കല്‍ പരിശോധനാ നിരക്ക് 10 റിയാലില്‍നിന്നു 30 റിയാലാക്കിയാണ്  വര്‍ധിപ്പിച്ചത്. മെഡിക്കല്‍ ലീവ് കിട്ടാന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റിന് രണ്ട് റിയാല്‍ നല്‍കണം.

 

 

Latest News