ഷാര്‍ജ- പുതപ്പിക്കാന്‍ ഉപയോഗിച്ച ബെഡ്ഷീറ്റില്‍ കുരുങ്ങി ഒമ്പതു മാസം പ്രായമുള്ള അഫ്ഗാന്‍ കുഞ്ഞ് മരിച്ചു. ഷാര്‍ജയിലെ അല്‍ മജാസ്-2 ലാണ് ദാരുണ സംഭവം.
കുട്ടിയെ പുതപ്പില്‍ പൊതിഞ്ഞ ശേഷം, അഴിഞ്ഞു വീഴാതിരിക്കാന്‍ പുതപ്പിന്റെ ഒരു വശം കട്ടിലില്‍ കെട്ടിയിരുന്നു. അമ്മ അടുക്കളയിലേക്ക് പോയപ്പോള്‍ ഉണര്‍ന്ന കുട്ടി ചലിക്കാന്‍ ശ്രമിച്ചപ്പോള്‍ പുതപ്പ് കഴുത്തില്‍ മുറുകുകയായിരുന്നു.
അടുക്കളയില്‍നിന്ന് തിരിച്ചെത്തിയ മാതാവ് കുട്ടി ബെഡ്ഷീറ്റില്‍ തൂങ്ങി കട്ടിലിന്റെ ഒരു വശത്തേക്ക് കിടക്കുന്നതാണ് കണ്ടത്. പരിഭ്രാന്തയായ അമ്മ കുട്ടിയെ ഉണര്‍ത്താന്‍ ശ്രമിച്ചെങ്കിലും എല്ലാം കഴിഞ്ഞിരുന്നു.
ഉടന്‍ ആംബുലന്‍സ് വിളിച്ചുവരുത്തി അവര്‍ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അല്‍ ഖസീമിലെത്തിച്ച് ഡോക്ടര്‍മാര്‍ പരിശോധിച്ചപ്പോള്‍ മരണം സ്ഥിരീകരിച്ചു.