ദോഹ- സ്കൂള്‍ ഫീസ് വര്‍ധനക്കെതിരെ ദോഹയിലെ പ്രവാസി രക്ഷിതാക്കള്‍ നടത്തുന്ന പോരാട്ടം ഫലം കാണാന്‍ ഈ മാസം അവസാനം വരെ കാത്തിരിക്കേണ്ടിവരും. സ്കൂളുകളിലെ ഫീസ് താങ്ങാനാവാതെ വന്നതോടെ പലരും കുട്ടികളെ നാട്ടിലയക്കാനുള്ള ആലോചനയിലാണ്.
എംബസി ഉദ്യോഗസ്ഥരുമായി രക്ഷിതാക്കള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. കാത്തിരിക്കാനാണ് അവര്‍ക്ക് കിട്ടിയ നിര്‍ഗേശം. കോണ്‍സല്‍ രാജേഷ് കാംബ്ലിയും വിദ്യാഭ്യാസ കാര്യങ്ങളുടെ ചുമതലയുള്ള ഫസ്റ്റ് സെക്രട്ടറി ഹേമന്ത് കുമാര്‍ ദ്വിവേദിയുമാണ് രക്ഷിതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്.
നിലവില്‍ രണ്ട് സ്കൂളുകളില്‍ െ്രെപമറിയില്‍ 60 നും 80നും ഇടയിലും ഈ വര്‍ഷം തുറന്ന സ്കൂളില്‍ 600 സീറ്റും ഒഴിവുണ്ടെന്നും എംബസി അധികൃതര്‍ രക്ഷിതാക്കളെ അറിയിച്ചു. എന്നാല്‍ പ്രവേശനം ലഭിക്കാതെ പുറത്തു നില്‍ക്കുന്നവരിലധികവും ഏഴാം ക്ലാസുകാരാണ്. ഇവരുടെ പ്രവശം ഉറപ്പാകണമെങ്കില്‍ സെക്കന്‍ഡറി സ്കൂളുകളില്‍ കൂടുതല്‍ സീറ്റ് കണ്ടെത്തണം. ഇത് സാധ്യമല്ലാത്ത അവസ്ഥയാണ് സ്കൂളുകള്‍ക്ക്.
ഉയര്‍ന്ന ഫീസ് മൂലം പഠിക്കുന്ന സ്കൂളില്‍നിന്നു ടിസി വാങ്ങുകയും മറ്റു സ്കൂളുകളില്‍ പ്രവേശം ലഭിക്കാതെ വരികയും ചെയ്തവര്‍ ത്രിശങ്കുവിലാണ്. എന്തുചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് രക്ഷാകര്‍ത്താക്കള്‍.