കുവൈത്തില്‍ വിദേശികളുടെ വാസം അഞ്ച് വര്‍ഷമായി നിജപ്പെടുത്താന്‍ നിര്‍ദേശം

കുവൈത്ത് സിറ്റി- പ്രവാസികള്‍ അനന്തമായി രാജ്യത്ത് തുടരുന്നത് തടയാന്‍ പുതിയ നിര്‍ദേശം. കുവൈത്തില്‍ പുതുതായി എത്തുന്ന വിദേശികള്‍ക്ക് കുവൈത്തില്‍ കഴിയുന്നതിനുള്ള കാലപരിധി പരമാവധി അഞ്ച് വര്‍ഷമായി നിജപ്പെടുത്തണമെന്ന് രാജ്യത്തെ ജനസംഖ്യാ ഘടന പുനഃക്രമീകരിക്കുന്നതിനുള്ള നടപടികള്‍ക്ക് രൂപം നല്‍കാന്‍ നിയോഗിച്ച ഉന്നതാധികാര സമിതി നിര്‍ദേശിച്ചു.
നിലവില്‍ കുവൈത്തിലുള്ളവര്‍ക്ക് ഈ നിര്‍ദേശം ബാധകമാവില്ല.
തീരുമാനമായ ശേഷം കുവൈത്തില്‍ പുതുതായി വരുന്നവര്‍ക്കാവും ബാധകമാവുക. അഞ്ച് വര്‍ഷം കഴിഞ്ഞാല്‍ താമസാനുമതി ദീര്‍ഘിപ്പിക്കരുതെന്നും നിര്‍ദേശത്തിലുണ്ട്.

 

Latest News