മസ്കത്ത്- ഫീസ് വര്‍ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വാദി കബീര്‍ ഇന്ത്യന്‍ സ്കൂള്‍ രക്ഷിതാക്കള്‍ ഇന്ത്യന്‍ അംബാസഡര്‍ മുനു മഹാവറുമായി ബന്ധപ്പെടാന്‍ ശ്രമിക്കുന്നു. ഇന്ത്യന്‍ സ്കൂള്‍സ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് ചെയര്‍മാനുമായി ചര്‍ച്ച നടത്തി. ഒമാന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിനും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും പരാതി നല്‍കാനാണ് രക്ഷിതാക്കളുടെ നീക്കം.
രക്ഷിതാക്കളുടെ പരാതികള്‍ കേട്ട ചെയര്‍മാന്‍ ഡോ. ബേബി സാം സാമുവല്‍ വിഷയങ്ങള്‍ അനുഭാവ പൂര്‍വം പരിഗണിക്കുമെന്ന് പറഞ്ഞു. വാദി കബീര്‍ സ്കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിയുമായി ചര്‍ച്ച ചെയ്ത ശേഷം മറുപടി നല്‍കാമെന്നുംചെയര്‍മാന്‍ വ്യക്തമാക്കി.
മറ്റു ഇന്ത്യന്‍ സ്കൂളുകളില്‍നിന്നു വ്യത്യസ്തമായി വാദി കബീര്‍ സ്കൂള്‍ പ്രമോട്ടര്‍ സ്കൂളാണെന്നും ഇടപെടുന്നതില്‍ പരിമിതിയുണ്ടെന്നുമായിരുന്നു ബോര്‍ഡ് ചെയര്‍മാന്റെ വാദം. ഫീസ് വര്‍ധന പിന്‍വലിക്കുന്നില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കുമെന്ന് രക്ഷിതാക്കള്‍ പറഞ്ഞു.