ഭാര്യയെ തല്ലിയ പ്രവാസി  അറസ്റ്റില്‍ 

ഫുജൈറ: തര്‍ക്കത്തിനിടെ നിയന്ത്രണം വിട്ട് ഭാര്യയെ തല്ലിയ പ്രവാസിയായ ഭര്‍ത്താവ് അറസ്റ്റില്‍. ഇരുവരും തമ്മിലുളള തര്‍ക്കത്തിനിടെ രോഷാകുലനായ ഭര്‍ത്താവ് ഭാര്യയെ മര്‍ദ്ദിക്കുകയും പിടിച്ച് തളളുകയുമായിരുന്നു എന്നാണ് അജ്മാന്‍ പ്രോസിക്യൂഷന്‍ കോടതിയിലെ രേഖകളിലുളളത്. ഉപദ്രവിക്കുന്നത് തടയാന്‍ ശ്രമിച്ച ഭാര്യയെ ഇയാള്‍ പുറകിലേയ്ക്ക് ശക്തിയായി തളളി. വീഴ്ചയുടെ ആഘാതത്തില്‍ ഭിത്തിയില്‍ തലയിടിച്ച് ഭാര്യയുടെ ബോധം പോയതാണ് പ്രശനം ഗുരുതരമാകാന്‍ കാരണം. ബോധരഹിതയായ ഭാര്യയെ ഇയാള്‍ ഉടനെ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രി അധികൃതരാണ് പൊലീസിനെ വിവരം അറിയിച്ചത്. ഫുജറൈ പൊലീസിന്റെ അന്വേഷണത്തില്‍ ഇയാള്‍ ഭാര്യയെ ഉപദ്രവിച്ചതായി കണ്ടെത്തിയതോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം ഫുജൈറ കോടതിയില്‍ ഹാജരാക്കിയ ഇയാള്‍ കുറ്റം സമ്മതിച്ചു. ഭാര്യയെ മനപ്പൂര്‍വ്വം ഉപദ്രവിച്ചതല്ലെന്നും ദേഷ്യം വന്നപ്പോള്‍ സംഭവിച്ച് പോയതാണെന്നുമാണ് ഇയാള്‍ കോടതിയില്‍ പറഞ്ഞത്. ഉപദ്രവിച്ചതിന് ഭാര്യയോട് മാപ്പ് ചോദിക്കുന്നുവെന്നും ഇയാള്‍ കോടതിയില്‍ പറഞ്ഞു. പ്രഥമിക വാദം കേട്ട കോടതി കേസ് മറ്റൊരു തീയതിയിലേയ്ക്ക് മാറ്റി.

Latest News