Sorry, you need to enable JavaScript to visit this website.

ഒരു സെലിബ്രിറ്റി കോച്ച് 

അനിത ദിലീപ്  
അനിത ദിലീപ്  
അനിത ദിലീപ്  
അനിത ദിലീപ് കെ.കെ. രാജീവിന്റെ അയലത്തെ സുന്ദരിയിൽ പൂജ പൗലോസ് എന്ന ഐ.പി.എസ്. ഓഫീസറുടെ വേഷത്തിൽ 
അനിത ദിലീപ് ലേഖകനോടൊപ്പം

വ്യക്തി ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും സാമൂഹ്യ ജീവിതത്തിലുമൊക്കെ സമഗ്രമായ പരിവർത്തനത്തിന് അനുഗുണമായ പരിശീലന പരിപാടികളാണ് അനിത ഡിസൈൻ ചെയ്യുന്നത്. ഓരോരുത്തരുടേയും ചിന്തകളെ, കാഴ്ചപ്പാടുകളെ, മനോഭാവങ്ങളെ, അഭിരുചികളെ, താൽപര്യങ്ങളെയൊക്കെ വിശദമായി അപഗ്രഥിച്ചു തയ്യാറാക്കുന്ന പരിശീലന പരിപാടികൾ വിപ്ലവകരമായ മാറ്റമാണ് ഉണ്ടാക്കുക. ഓരോ വ്യക്തിയിലും അന്തർലീനമായ മഹത്തായ കഴിവുകളെ പുറത്തെടുക്കുന്നതിലാണ് കാര്യം. ഒരിക്കലും സ്ഥായിയായ ബിംബം സൂക്ഷിക്കാതിരിക്കുക. മാറ്റമാണ് ജീവിതത്തിന്റെ ചലനാത്മകത അടയാളപ്പെടുത്തുന്നത്. നാം മാറാൻ തയ്യാറാവാത്തിടത്തോളം ആർക്കും നമ്മെ മാറ്റാനാവില്ല.


ലോകത്ത് ഏറ്റവും കൂടുതൽ ഗവേഷണ പരീക്ഷണങ്ങൾ നടന്നുവരുന്ന രംഗങ്ങളിലൊന്ന് മാനവവിഭവ ശേഷി വികസനമാണ്. മനസ്സിന്റെ ശാക്തീകരണവും പരിശീലനവും വിസ്മയകരമായ പുരോഗതിക്ക് കാരണമാകുമെന്ന തിരിച്ചറിവാണ് ഇതിന് കാരണം. വികസിത രാജ്യങ്ങളിലൊക്കെ ആയിരക്കണക്കിന് പരിശീലകരാണ് നിത്യവും പതിനായിരക്കണക്കിനാളുകളെ തൊഴിൽപരവും അല്ലാത്തതുമായ വെല്ലുവിളികളെ ക്രിയാത്മകമായി അഭിമുഖീകരിച്ച് ജീവിത വിജയത്തിനായി സജ്ജമാക്കികൊണ്ടിരിക്കുന്നത്. കേരളത്തിലും  ചെറുതും വലുതുമായ നിരവധി പരിശീലകരും പരിശീലന സ്ഥാപനങ്ങളും സജീവമാണ്. എന്നാൽ സാമ്പ്രദായിക പരിശീലകരിൽ നിന്നും തികച്ചും വ്യത്യസ്തമായ പാതയിലൂടെ സഞ്ചരിക്കുന്ന സെലിബ്രിറ്റി കോച്ചാണ് അനിത ദിലീപ്.
സ്‌കൂൾ കൗൺസിലർ, ഫാമിലി തെറാപിസ്റ്റ്, പ്രിൻസിപ്പൽ, വിദ്യാഭ്യാസ വിചക്ഷണ, സി.ബി.എസ്.ഇ മാസ്റ്റർ ട്രെയിനർ, മൈന്റ് പവർ ട്രെയിനർ,  മോട്ടിവേഷണൽ സ്പീക്കർ, ബിസിനസ് മെന്റർ, സംരംഭക, സിനി ആർട്ടിസ്റ്റ് തുടങ്ങി വൈവിധ്യമാർന്ന മേഖലകളിൽ മികവ് തെളിയിച്ച് മുന്നേറുന്ന അനിത ദിലീപിന്റെ പരിശീലന പരിപാടികൾ വിദ്യാഭ്യാസ രംഗത്തും സാമൂഹിക സാംസ്‌കാരിക രംഗത്തുമെന്നപോലെ തന്നെ സംരംഭകത്വത്തിലും വ്യാവസായിക വികസനത്തിലും കോർപറേറ്റ് തലത്തിലും വമ്പിച്ച മാറ്റത്തിന് കാരണമാകുന്നുവെന്നതാണ് അനിതയുടെ പരിശീലന പരിപാടികളെ വ്യത്യസ്തമാക്കുന്നത്.


ബഹുമുഖ പ്രതിഭ എന്ന നിലയിൽ അനിത ദിലീപ് ചിട്ടപ്പെടുത്തുന്ന മുഴുദിന പരിശീലന പരിപാടികളിൽ അധ്യാപകരും വ്യവസായ സംരംഭകരും വ്യാപൃതരാകുമ്പോൾ ഓരോരുത്തരിലും ഒളിഞ്ഞുകിടക്കുന്ന കഴിവുകളെ പുറത്തുകൊണ്ടുവരുവാനും കൂടുതൽ ക്രിയാത്മക നിർവഹണത്തിലൂടെ വിജയത്തിലേക്ക് നയിക്കുവാനും സാധിക്കുന്നു. ഓരോരുത്തരിലും നിരവധി കഴിവുകളാണ് ഉള്ളത്. ഈ കഴിവുകളെ തിരിച്ചറിഞ്ഞ് ആവശ്യമായ പരിശീലനം നൽകിയാൽ മാത്രമേ മികച്ച ഫലം നേടാനാവുകയുള്ളൂ. ജീവിത വിജയത്തോടൊപ്പം സന്തോഷകരമായ ജീവിതവും പരിശീലനത്തിന്റെ ഭാഗമാണ് .  
കൊച്ചിയിലെ പ്രശസ്തമായ ഒരു  ഇന്റർനാഷണൽ സ്‌കൂളിൽ പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ച  അനിത  കഴിഞ്ഞ 13 വർഷത്തോളമായി നൂതനങ്ങളായ പരിശീലന പരിപാടികളിൽ സജീവമാണ്.  പരിശീലനത്തിലൂടെ ജനങ്ങളിലുണ്ടാകുന്ന രചനാത്മകമായ മാറ്റം ഏറെ സായൂജ്യം നൽകുന്നതായിരുന്നു പുതിയ മാറ്റങ്ങൾ ഉൾകൊണ്ടും കാലികമായ രീതിയിൽ അപ്‌ഡേറ്റ് ചെയ്തുമാണ് ഓരോ വിഭാഗത്തിനും ആവശ്യമായ മൊഡ്യൂളുകൾ തയ്യാറാക്കുന്നത്. പുതിയ കാര്യങ്ങൾ പഠിച്ചും പരിശീലിപ്പിച്ചും പരിവർത്തനത്തിന്റെ ചാലക ശക്തിയാകുന്നതിന് വേണ്ടിയാണ് തിരക്കു പിടിച്ച പ്രിൻസിപ്പൽ ഉദ്യോഗം മാറ്റി വെച്ച് മുഴുസമയ പരിശീലകയായി പ്രവർത്തനമാരംഭിച്ചത്. ഇതിനകം നൂറ് കണക്കിന് പരിശീലന പരിപാടികളിലൂടെ ആയിരക്കണക്കിനാളുകളുടെ ജീവിതത്തിൽ മാറ്റത്തിന് വഴിമരുന്നിടാൻ സഹായകമായതിന്റെ ചാരിതാർഥ്യത്തിലാണ് കൂടുതൽ കരുത്തോടെ ഗൾഫ് മേഖലയിലും വൈവിധ്യമാർന്ന പരിശീലന പരിപാടികൾ ചെയ്യുന്നത്. യൂറോപ്പ്, അമേരിക്ക തുടങ്ങിയ മേഖലകളിലേക്കും പരിശീലന പരിപാടികൾ വ്യാപിപ്പിക്കുവാനാണ് അനിത ആഗ്രഹിക്കുന്നത്. 


ഗൾഫ് മേഖലയിലെ അധ്യാപകർക്കും വിദ്യാർഥികൾക്കും സംരംഭകർക്കുമൊക്കൈ പ്രത്യേകം പ്രത്യേകം പരിശീലന മൊഡ്യൂളുകൾ തയ്യാറാക്കുന്ന തിരക്കിലാണ് അനിത. സമ്മർദ്ദങ്ങളും പിരിമുറക്കങ്ങളും പലപ്പോഴും  ക്രിയാത്മകതയെ പ്രതികൂലമായി ബാധിക്കും. മനസ്സിനും ശരീരത്തിനും പുത്തൻ ഉണർവും ദിശാബോധവും നൽകുന്ന പരിശീലന പരിപാടികളും മെഡിറ്റേഷനുമൊക്കെ ഈ രംഗത്ത് ഏറെ ഫലം ചെയ്യും. ഗൾഫ് രാജ്യങ്ങളിൽ വിശേഷിച്ചും ഇത്തരം  പരിപാടികൾക്ക് പ്രസക്തിയേറെയാണെന്നാണ്  കൗൺസിലിംഗ് ആന്റ് ഫാമിലി തെറാപ്പിയിൽ മാസ്റ്റർ ബിരുദവും നിരവധി വർഷത്തെ പ്രവൃത്തി പരിചയവുമുള്ള അനിത കരുതുന്നത്. അനിത ദിലീപ് ഫൗണ്ടേഷൻ ഫോർ എഡ്യൂക്കേഷൺ ആന്റ് എംപവർമെന്റ് എന്ന സ്ഥാപനത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ അനിത ദിലീപ് സ്ത്രീ ശാക്തീകരണം, അധ്യാപക പരിശീലനം, വിദ്യാർഥികൾക്കുള്ള വിവിധ തരം പരിശീലനവും കൗൺസിലിംഗും, ഭിന്നശേഷിയുള്ള കുട്ടികളുടെ ശാക്തീകരണം, പ്രൊഫഷണൽ ബിസിനസ് സംരംഭക പരിശീലനങ്ങൾ തുടങ്ങി വൈവിധ്യമാർന്ന പരിശീലന പരിപാടികളാണ് നടത്തുന്നത്. 
സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെടുന്ന സ്ത്രീകൾ, കുട്ടികൾ, യുവാക്കൾ തുടങ്ങിയവർക്ക് ശരിയായ സമയത്ത് മതിയായ പരിശീലനം നൽകി കുടുംബത്തിനും സമൂഹത്തിനും രാഷ്ട്രത്തിനുമൊക്കെ മുതൽകൂട്ടാകുന്ന പൗരന്മാരാക്കി വളർത്തകയെന്നതാണ് അനിതയുടെ ഫൗണ്ടേഷന്റെ പ്രധാന ലക്ഷ്യം. ഒരു ലക്ഷം യുവ സംരംഭകരെ പരിശീലിപ്പിക്കുകയെന്ന ബൃഹത്തായ പദ്ധതിയുമായി ഫൗണ്ടേഷൻ മുന്നേറുമ്പാൾ വിദ്യാർഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, സിവിൽ സർവീസ് ഉദ്യോഗസ്ഥർ, സംരംഭകത്വമാഗ്രഹിക്കുന്നവർ തുടങ്ങി നിരവധി വിഭാഗങ്ങളെ കോർത്തിണക്കുന്ന വിദ്യാഭ്യാസ സാമൂഹ്യ സേവന പ്രവർത്തനങ്ങളിലും സജീവമായിനിലകൊള്ളുന്ന ഫൗണ്ടേഷൻ അറിവിൽ നിന്നും തിരിച്ചറിവിലേക്കും തിരിച്ചറിവിൽ നിന്നും ലക്ഷ്യത്തിലേക്കുമാണ് ഓരോരുത്തരേയും നയിക്കുന്നത്. 


എല്ലാ വ്യക്തികളും ചില സവിശേഷമായ കഴിവുകളുള്ളവരാണ്. ആ കഴിവുകൾ തിരിച്ചറിയുകയും അവസരങ്ങൾ പ്രയോജനപ്പെടുത്തി വികസിപ്പിക്കുകയും ചെയ്യുകയാണ് വേണ്ടത്. ഓരോരുത്തരുടേയും അഭിനിവേശവും താൽപര്യവും കണക്കിലെടുത്ത് ഉത്തേജിപ്പിക്കുന്നതിലൂടെ മികച്ച പ്രകടനം കാഴ്ചവെക്കാനാകുമെന്നതാണ് തന്റെ അനുഭവപാഠമെന്ന് അവർ പറയുന്നു. 
ജീവിതയാത്രയിൽ കാറും കോളും സ്വാഭാവികം. പ്രശ്‌നങ്ങൾ പ്രവൃത്തിപഥത്തിൽ നിന്നും പിന്മാറാനുള്ള പ്രേരകങ്ങളല്ല. മറിച്ച് സ്വത്വത്തെ ശക്തിപ്പെടുത്തി വെല്ലുവിളികളെ അതിജീവിക്കാനുള്ള പരിസരമാണ് സമ്മാനിക്കേണ്ടത്.  മനക്കരുത്തും ആത്മവിശ്വാസവും കൈമുതലാക്കി മുന്നോട്ടുഗമിക്കുമ്പോൾ വിജയത്തിൽ നിന്നും ആർക്കും അവരെ തടയാനാവില്ല. 
വ്യക്തി ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും സാമൂഹ്യ ജീവിതത്തിലുമൊക്കെ സമഗ്രമായ പരിവർത്തനത്തിന് അനുഗുണമായ പരിശീലന  പരിപാടികളാണ് അനിത ഡിസൈൻ ചെയ്യുന്നത്. ഓരോരുത്തരുടേയും ചിന്തകളെ, കാഴ്ചപ്പാടുകളെ, മനോഭാവങ്ങളെ, അഭിരുചികളെ, താൽപര്യങ്ങളെയൊക്കെ വിശദമായി അപഗ്രഥിച്ചു തയ്യാറാക്കുന്ന പരിശീലന പരിപാടികൾ വിപ്ലവകരമായ മാറ്റമാണ് ഉണ്ടാക്കുക.  ഓരോ വ്യക്തിയിലും അന്തർലീനമായ മഹത്തായ കഴിവുകളെ പുറത്തെടുക്കുന്നതിലാണ് കാര്യം. ഒരിക്കലും സ്ഥായിയായ ബിംബം സൂക്ഷിക്കാതിരിക്കുക. മാറ്റമാണ് ജീവിതത്തിന്റെ ചലനാത്മകത അടയാളപ്പെടുത്തുന്നത്. നാം മാറാൻ തയ്യാറാവാത്തിടത്തോളം ആർക്കും നമ്മെ മാറ്റാനാവില്ല. കൂടുതൽ മെച്ചപ്പെട്ടതിലേക്ക് മാറുന്നതിനുള്ള തയ്യാറെടുപ്പുകളാണ് ഓരോ ദിവസവും നാം നടത്തേണ്ടത്. നിരന്തരമായ പരിശീലന പരിപാടികൾ ഇത്തരം മാറ്റത്തിന് പശ്ചാത്തലമൊരുക്കുക മാത്രമല്ല ആക്കം കൂട്ടുകയും ചെയ്യും. 
സെൻട്രൽ ബോർഡ് ഓഫ് സെക്കണ്ടറി എഡ്യൂക്കേഷന്റെ മാസ്റ്റർ ട്രെയിനർ എന്ന നിലയിൽ ഇന്നൊവേഷൻ ആന്റ് ലീഡർഷിപ്പ്, ലീഡർഷിപ്പ് സ്‌കിൽസ്, ലൈഫ് സ്‌കിൽസ്, വാല്യൂ എഡ്യൂക്കേഷൻ, ജെൻഡർ സെൻസിറ്റിവിറ്റി , കണ്ടിന്വസ് ആന്റ് കോംപ്രഹൻസീവ് ഇവാല്യോഷൻ കോ സ്‌കോളാസ്റ്റിക്‌സ് ആസ്‌പെക്ടസ് ഓഫ് സി. ബി. എസ്. ഇ തുടങ്ങി വൈവിധ്യമാർന്ന വിഷയങ്ങളിൽ അഖിലേന്ത്യാ അടിസ്ഥാനത്തിൽ പരിശീലന പരിപാടികൾ നടത്തിയിട്ടുണ്ട്.  


കരിക്കുലം പഌനിംഗ് ആന്റ് ഡിസൈൻ, ടീച്ചർ ട്രെയിനിംഗ് ആന്റ് സ്റ്റാഫ് ഡവലപ്‌മെന്റ്, സ്‌ക്കൂൾ അഡിമിനിസ്‌ട്രേഷൻ, ട്രെയിനിംഗ് മൊഡ്യൂൾ ആന്റ് കോഴ്‌സ് കണ്ടന്റ് ഡിസൈൻ ആന്റ് ഡവലപ്‌മെന്റ്, അഡൽട് ലേണിംഗ് മെതേർഡ്‌സ്, ചൈൽഡ് ഡവലപ്‌മെന്റ്, ബിഹേവിയർ മോഡിവിക്കേഷൻ, സ്റ്റുഡന്റ് മോട്ടിവേഷൻ, ക്ലാസ് റൂം പ്രോഗ്രാം ഡവലപ്‌മെന്റ്, ലേണിംഗ് ഇവാല്യൂവേഷൻ, ടീം ബിൽഡിംഗ് ആന്റ് ലീഡർഷിപ്പ്, കൗൺസിലിംഗ് ആന്റ് ഫാമിലി തെറാപ്പി, ലൈഫ്  സ്‌കിൽ ട്രെയിനിംഗ് തുടങ്ങിയ മേഖലകളിലാണ് അനിത ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.   
പരിശീലനം തന്റെ ഇഷ്ട പ്രൊഫഷനായി സ്വീകരിച്ച അനിത അഭിനയമാണ് തന്റെ പാഷനായി സ്വീകരിച്ചത്. സൗന്ദര്യ മൽസരത്തിലും മാറ്റുരക്കാനെത്തിയ അനിത 2017 മിസ് ഗേളോബൽ മൽസരത്തിൽ സെക്കന്റ് റണ്ണർ അപ്പും ബെസ്റ്റ് പേഴ്‌സണാലിറ്റി, ബെസ്റ്റ് ടാലന്റഡ് പേഴ്‌സൺ അവാർഡ് ജേതാവുമാണ്. മലയാളത്തിലും തമിഴിലുമായി പതിനാലോളം സിനിമകളിൽ അഭിനയിച്ച അനിത ഹിന്ദി സിനിമയിലും മുഖം കാണിച്ചിട്ടുണ്ട്. ഒരു സിനിമക്കാരൻ, വില്ലൻ, മാസ്റ്റർ പീസ്, ആമി, പോക്കിരി സൈമൺ, കഥ പറഞ്ഞ കഥ, റോസാപ്പൂ, ജോണി ജോണി യെസ് പപ്പ, ജോസഫ്, ഇളയരാജ, കുട്ടി മാമ, ഉയരേ, വർമ, മേരേ ഇന്ത്യാ തുടങ്ങിയവയാണ് അനിത അഭിനയിച്ച ചിത്രങ്ങൾ. കെ.കെ. രാജീവിന്റെ അയലത്തെ സുന്ദരിയിൽ പൂജ പൗലോസ് എന്ന ഐ.പി. എസ്. ഓഫീസറുടെ വേഷം ഭംഗിയാക്കിയ അനിത കുടുംബ സദസ്സുകളിൽ ഏറെ സ്വീകാര്യയായ അഭിനേത്രിയാണ്.  


ഒരു സെലിബ്രിറ്റി കോച്ച് എന്ന നിലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വ്യവസായ സംരംഭങ്ങളിലുമെന്നപോലെ സാമൂഹിക സാംസ്‌കാരിക മേഖലകളിലും കൂടുതൽ അവസരങ്ങളും ഉത്തരവാദിത്തവും നൽകുന്ന ആത്മനിർവൃതിയുമായാണ് അനിത സഞ്ചരിക്കുന്നത്. പുതിയ അനുഭവങ്ങളും അവസരങ്ങളും പ്രയോജനപ്പെടുത്താനും കൂടുതൽ തലങ്ങളിലേക്ക്  കർമമേഖല വികസിപ്പിക്കാനും ലക്ഷ്യം വെച്ചുകൊണ്ടാണ്  വിവിധ തലങ്ങളിലുള്ള പരിശീലന പരിപാടികളുമായി ഗൾഫ് മേഖലയിലേക്ക് തിരിയുന്നത്.  


 

Latest News