കണ്ണൂരില്‍നിന്ന് ബഹ്‌റൈനിലേക്ക് ആദ്യ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം

മനാമ- കണ്ണൂരില്‍നിന്നുള്ള ആദ്യ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ബഹ്‌റൈന്‍ രാജ്യാന്തര വിമാനത്താവളത്തിലിറങ്ങി. ബഹ്‌റൈന്‍ എയര്‍പോര്‍ട്ട് കമ്പനിയുടെ (ബി.എ.സി)  ആഭിമുഖ്യത്തില്‍ വിമാനത്തിനു വരവേല്‍പ് നല്‍കി. ബി.എ.സി ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ അയ്മാന്‍ സൈനല്‍, ഇന്ത്യന്‍ സ്ഥാനപതി അലോക് കുമാര്‍ സിന്‍ഹ, എയര്‍ഇന്ത്യ എക്‌സ്പ്രസ് കണ്‍ട്രി മാനേജര്‍ സാകേത് സരണ്‍ തുടങ്ങിയവര്‍ സ്വീകരണ ചടങ്ങില്‍ പങ്കെടുത്തു. കണ്ണൂരില്‍നിന്നു ബഹ്‌റൈനിലേക്കു നേരിട്ടുള്ള ആദ്യ സര്‍വീസാണിത്. ആഴ്ചയില്‍ രണ്ട് സര്‍വീസുകളുണ്ടാകും. കൊച്ചി, കോഴിക്കോട്, മംഗളൂരു എന്നിവിടങ്ങളില്‍ നിന്നും ബഹ്‌റൈനിലേക്കു നേരിട്ട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുണ്ട്.

 

 

Latest News