മസ്കത്ത്- ഒമാനില്‍ ഇന്ധനനിരക്കില്‍ കാര്യമായ വര്‍ധനവ്. എല്ലാ മാസവും എണ്ണ വിലക്ക് ആനുപാതികമായി ഇവിടെ നിരക്കുകളില്‍ മാറ്റം വരാറുണ്ട്. എം91 പെട്രോളിന് ലിറ്റര്‍ 198 ബൈസയില്‍നിന്ന് 203 ബൈസയായാണ് കൂടിയത്. എം 95 പെട്രോളിന് 214 ബൈസയായി. അഞ്ച് ബൈസയുടെ വര്‍ധന. ഡീസല്‍ നിരക്കിലും വര്‍ധനവുണ്ട്. 238 ബൈസയില്‍നിന്ന് 245 ബൈസ.