കുവൈത്തില്‍ ഇനി ഇ- ഡ്രൈവിംഗ് ലൈസന്‍സ്

കുവൈത്ത് സിറ്റി- ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നതിന് ഇ-സംവിധാനവുമായി കുവൈത്ത്. സ്വദേശികള്‍ക്ക് മേയ് ആദ്യവാരം മുതലും വിദേശികള്‍ക്ക്  വര്‍ഷാവസാനത്തോടെയും ലൈസന്‍സ് ലഭ്യമാക്കുക ഇ-സംവിധാനം വഴിയാകുമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. പുതിയ െ്രെഡവിംഗ് ലൈസന്‍സിനും പഴയത് പുതുക്കുന്നതിനുമുള്ള അപേക്ഷ സ്വീകരിക്കുന്നതും ഓണ്‍ലൈന്‍ വഴിയാകും. അപേക്ഷയോടൊപ്പം മൊബൈല്‍ നമ്പര്‍ നല്‍കണം. അപേക്ഷ സംബന്ധിച്ച വിവരം അപേക്ഷകന്റെ നമ്പറില്‍ എസ്എംഎസ് സന്ദേശമായി ലഭിക്കും. വിവിധ ഗവര്‍ണറേറ്റുകളിലെ ഓട്ടമേറ്റഡ് മെഷീനുകള്‍ വഴിയാകും ലൈസന്‍സ് ലഭിക്കുക.

 

Latest News