ആലിയ എന്റെ ആദ്യ കുഞ്ഞ്- കരണ്‍ ജോഹര്‍ 

മുംബൈ: എല്ലാവരുമായി നല്ല ബന്ധം സൂക്ഷിക്കുന്ന വ്യക്തിയാണ് കരണ്‍ ജോഹര്‍. കരണ്‍ ജോഹര്‍ ആലിയ ഭട്ട് സൗഹൃദം ബോളിവുഡില്‍ പാട്ടാണ്. കരണ്‍ തനിയ്ക്ക് സുഹൃത്ത് എന്നതിലുപരിയാണെന്ന് ആലിയ പലപ്പോഴും പറഞ്ഞിട്ടുണ്ട്.  ഇക്കഴിഞ്ഞ ഫിലിം ഫെയര്‍ അവാര്‍ഡില്‍ മികച്ച നടിയായി ആലിയ തിരഞ്ഞെടുക്കപ്പെട്ടതിന്റെ ഫുള്‍ ക്രെഡിറ്റും ആലിയ നല്‍കിയത് കരണ്‍ ജോഹറിനായിരുന്നു. പുരസ്‌കാരം ഏറ്റു വാങ്ങിയതിനു ശേഷം തനിയ്ക്ക് മികച്ച ജീവിതം നല്‍കിയതിനുള്ള നന്ദിയും ആലിയ പറഞ്ഞു. 
അടുത്തിടെ കരണ്‍ ജോഹര്‍ പങ്കെടുത്ത അഭിമുഖത്തില്‍ ആലിയ നല്‍കിയ സന്ദേശമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കരണുമായുള്ള അടുപ്പത്തെ കുറിച്ചും ആത്മബന്ധത്തെ കുറിച്ചും വചാലയായ ആലിയ കരണിനോട് ഒരു ചോദ്യം ചോദിക്കുന്നുണ്ട്. ജോഹര്‍ കുടുംബത്തില്‍ കരണിനിപ്പോള്‍ യഷും റൂഹിയുമുണ്ട്.
എന്നാല്‍ കരണ്‍ ഞാന്‍ നിങ്ങളുടെ മകളാണെന്നുള്ള കാര്യം മറുന്നുവോ എന്നതായിരുന്നു ആലിയയുടെ ചോദ്യം. അതിന് കരണ്‍ മറുപടിയും നല്‍കിയിട്ടുണ്ട്. എന്താണെന്നോ, തീര്‍ച്ചയായും ആലിയ എന്റെ മകളാണെന്നും എനിക്കെങ്ങനെ എന്റെ ആദ്യ കുഞ്ഞിനെ മറക്കാനാകുമെന്നുമായിരുന്നു ഉത്തരം. 2012 ല്‍ പുറത്തിറങ്ങിയ കരണ്‍ ജോഹര്‍ ചിത്രമായ സ്റ്റുഡന്‍സ് ഓഫ് ഇയര്‍ എന്ന ചിത്രത്തിലൂടെയാണ് ആലിയയയുടെ ബോളിവുഡ് പ്രവേശനം

Latest News