Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ബുദ്ധ മയൂരി: കേരളത്തിന്റെ സംസ്ഥാനശലഭം

ബുദ്ധമയൂരി - ഇതാണ് കേരളത്തിന്റെ സംസ്ഥാനശലഭം. ആരുടെയും മനം കവരുന്ന ശലഭമാണിത്. നമ്മുടെ ശലഭ റാണിയെന്ന് ഇവയെ  വേണമെങ്കിൽ വിശേഷിപ്പിക്കാം. കേരളത്തിന്റെ സംസ്ഥാനശലഭമായിരിക്കാൻ സർവഥാ യോഗ്യതയുള്ള ശലഭം. കറുപ്പും നീലകലർന്ന പച്ചയും കടുംപച്ചയും ഇടകലർന്ന ചിറകുകളാണ് ഇവയ്ക്കുള്ളത്. പച്ചപ്പിന്റെ സംസ്ഥാനമായ കേരളത്തിന് പച്ചിച്ചശലഭത്തെയല്ലാതെ മറ്റേത് ശലഭത്തെയാണ് സ്വന്തം ശലഭമായി പ്രഖ്യാപിക്കാനാവുക. ബുദ്ധമതസംസ്‌കാരത്തിന്റെ പൈതൃകം അവകാശപ്പെടുന്ന സംസ്ഥാനകൂടിയാണല്ലോ കേരളം. ശാന്തിയുടെയും സമാധാനത്തിന്റെയും ബുദ്ധസ്പർശവും സമൃദ്ധിയുടെ ഹരിതസമൃദ്ധിയും ഈ ശലഭത്തിനവകാശപ്പെടാം.
കഴിഞ്ഞ നംവബർ 12ന് ചേർന്ന വന്യജീവി ബോർഡ് യോഗമാണ് ബുദ്ധമയൂരിയെ സംസ്ഥാനശലഭമായി പ്രഖ്യാപിക്കണമെന്ന് ശിപാർശനൽകിയത്.  വനദേവത, പുള്ളിവാലൻ, മലബാർ റോസ് എന്നി ശലഭങ്ങളുമായി മത്സരിച്ചാണ് ബുദ്ധമയൂരി സംസ്ഥാന ശലഭപട്ടമണിഞ്ഞത്. 
ഇവയൊക്കെ സുന്ദരശലഭങ്ങൾ തന്നെ. ബുദ്ധമയൂരിയുടെ സൗന്ദര്യവും വംശനാശഭീഷണി നേരിടുന്നജാതിയെന്ന പരിഗണനയുമാണ്  ഇവയെ സംസ്ഥാനശലഭമായി തെരഞ്ഞെടുക്കാനിടയാക്കിയത്. ബോർഡ് യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് ബുദ്ധ മയൂരിയെ സംസ്ഥാനശലഭമായി പ്രഖ്യാപിച്ചത്. പിപ്പിലിയോ ബുദ്ധ എന്നാണ് ഇവയുടെ ശാസ്ത്രനാമം. 
ഒരുകാലത്ത് നമ്മുടെ നാട്ടിൽ ഇഷ്ടംപോലെ കണ്ടിരുന്ന മുള്ളുമുരുക്കിനെ ചുറ്റിപ്പറ്റിക്കഴിയുന്ന ശലഭമാണിത്. മുള്ളുമുരുക്കിന്റെ പൂക്കളിൽനിന്ന് തേൻ നുകരുന്നതിനോട് വലിയ താൽപര്യമാണിവയ്ക്ക്. മുള്ളുമുരുക്കുള്ളിടത്ത് ബുദ്ധമയൂരിയേയും കാണാം. വംശനാശഭീഷണി നേരിടുന്ന ബുദ്ധമയൂരിയെ വന്യജീവി സംരക്ഷണ ആക്ട് 1972 പ്രകാരം ഷെഡ്യൂൾ രണ്ടിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്.
പശ്ചിമഘട്ട മലനിരകളിൽ മഹാരാഷ്ട്രയിലെ രത്‌നഗിരി മുതൽ എറണാകുളം വരെയുള്ള പ്രദേശത്താണിവയെ കൂടുതലായി കാണപ്പെടുന്നത്. മഹാരാഷ്ട്ര, കേരളം, കർണാടക, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിൽ ബുദ്ധമയൂരിയെ കാണാനാവും. 
കേരളത്തിൽ മലബാർ മേഖലയിൽ ജൂലൈ മുതൽ ജനുവരി വരെയുള്ള മാസങ്ങളിൽ ഇവയെ കൂടുതലായി കാണാൻ കഴിയും. ഈ സുന്ദരശലഭത്തിന്റെ ചിറകുകൾക്ക് 90 മുതൽ 100 വരെ മില്ലി മീറ്റർവരെ വീതിയുണ്ട്. സംസ്ഥാനശലഭമായി പ്രഖ്യാപിക്കപ്പെട്ടതോടെ ബുദ്ധമയൂരിയുടെ ആവാസവ്യവസ്ഥ സംരക്ഷിക്കാൻ പരിശ്രമങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
 

Latest News