മനാമ - സ്‌കീയിംഗിനിടെ വീണ് ദീര്‍ഘകാലമായി അബോധാവസ്ഥയില്‍ കഴിയുന്ന ഫോര്‍മുല വണ്‍ രോമാഞ്ചം മൈക്കിള്‍ ഷുമാക്കറുടെമകന്‍ മിക് ബഹ്‌റൈന്‍ ഗ്രാന്റ്പ്രിയില്‍ ഫോര്‍മുല വണ്ണില്‍ അരങ്ങേറും. അടുത്ത മാസമാണ് ബഹ്‌റൈന്‍ ഗ്രാന്റ്പ്രി. ഏഴു തവണ ഫോര്‍മുല വണ്‍ ചാമ്പ്യനായിരുന്നു മൈക്കിള്‍ ഷുമാക്കര്‍. മിക്കിന് 20 വയസ്സേ ആയിട്ടുള്ളൂ. പിതാവിനെ പോലെ ഫെരാരിക്കു വേണ്ടിയാണ് മത്സരിക്കുക. ഏപ്രില്‍ രണ്ടിന് ഫെരാരിയില്‍ മിക് ടെസ്റ്റ് ഡ്രൈവിംഗ് നടത്തും.