മനാമ- ബഹ്റൈനിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ മാഹി പെരിങ്ങാട് നവാസ് മുസാവയെ(27)യാണ് താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. മനാമ അറാദുഫിലെ അപ്പാർട്ട്മെന്റിന് സമീപത്ത് ഇന്ന് പുലർച്ചെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം സൽമാനിയ ആശുപത്രിയിൽ. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.