പോലീസുകാരായി ചമഞ്ഞ് 35 ലക്ഷം ദിര്‍ഹം തട്ടിയ കേസ് കോടതിയില്‍

ദുബായ്- പോലീസുകാരായി ചമഞ്ഞ് രണ്ടു പേരെ തട്ടിക്കൊണ്ടുപോകുകയും 35 ലക്ഷം ദിര്‍ഹം മോഷ്ടിക്കുകയും ചെയ്ത സംഘം ദുബായ് കോടതിയില്‍ വിചാരണ നേരിടുന്നു.
39 കാരനായ സ്വദേശിയും 38 കാരനായ സിറിയക്കാരനുമാണ് മുഖ്യ പ്രതികള്‍. പോലീസുകാരുടെ വേഷത്തിലെത്തിയ ഇവര്‍, മറ്റ് അഞ്ച് പേരുടെ സഹായത്തോടെ ഒരു അഫ്ഗാനിയേയും നാല് പാക്കിസ്ഥാനികളേയും തട്ടിക്കൊണ്ടുപോകുകയായിരുന്നു. ജനുവരിയിലാണ് സംഭവം.
ലാന്‍ഡ് ക്രൂസര്‍ കാറിലെത്തിയ സംഘം ഇവരെ നായിഫില്‍ പരിശോധനക്കെന്ന വ്യാജേന തടഞ്ഞുനിര്‍ത്തുകയായിരുന്നു. ഇവരുടെ കൈവശമുണ്ടായിരുന്ന പണം സംബന്ധിച്ച് കേസുണ്ടെന്ന് പറഞ്ഞ് ഇവരെ ജബല്‍ അലിയിലേക്ക് കൊണ്ടുപോയി. അവിടെവെച്ച് പണം തട്ടിയെടുത്തശേഷം കടന്നു.
ഇരകള്‍ പോലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ പിടികൂടുകയായിരുന്നു. വിചാരണക്ക് ശേഷം ഏപ്രില്‍ രണ്ടിന് വിധി പ്രസ്താവിക്കും.

 

Latest News