പൂനം ആസാദും കീര്‍ത്തി ആസാദും ആം ആദ്മി പാര്‍ട്ടിയിലേക്ക്


ന്യൂദല്‍ഹി- മൂന്ന് തവണ ബി.ജെ.പി ദേശീയ പ്രവര്‍ത്തക സമിതി അംഗമായിരുന്ന പൂനം ആസാദും പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്റ് ചെയ്യപ്പെട്ട എം.പി കീര്‍ത്തി ആസാദും ആം ആദ്മി പാര്‍ട്ടിയില്‍ ചേരുമെന്ന് പാര്‍ട്ടി സീനിയര്‍ നേതാവ് സഞ്ജയ് സിംഗ് പറഞ്ഞു. 
പൂനം ആസാദ് പാര്‍ട്ടിയുമായി സമ്പര്‍ക്കം പുലര്‍ത്തി വരികയായിരുന്നു. ഇന്നലെ ഔദ്യോഗികമായി അവരുമായി സംസാരിച്ചുവെന്നും പാര്‍ട്ടിയില്‍ ചേരാന്‍ സമ്മതിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തി. നിലവില്‍ ദല്‍ഹി ഘടകം ബി.ജെ.പിയുടെ വക്താവായ പൂനം ആസാദ് നേരത്തെ വൈസ് പ്രസിഡന്റ് സ്ഥാനം വഹിച്ചിട്ടുണ്ട്. മൂന്ന് തവണ ബി.ജെ.പി ദേശീയ എക്‌സിക്യുട്ടീവ് അംഗമായിരുന്ന അവര്‍ ഏതാനും വര്‍ഷങ്ങളായി പാര്‍ട്ടിയില്‍ ഒറ്റപ്പെടുകയായിരുന്നു. 
ലോക്‌സഭയില്‍ ദര്‍ഭംഗയെ പ്രതിനിധീകരിക്കുന്ന കീര്‍ത്തി ആസാദിനെ 2015 ലാണ് സസ്‌പെന്റ് ചെയ്തത്. ദല്‍ഹി ആന്റ് ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷനിലെ (ഡി.ഡി.സി.എ) അഴിമതിയുമായി ബന്ധപ്പെട്ട് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിക്കെതിരെ പരസ്യവിമര്‍ശനം നടത്തിയതിനെ തുടര്‍ന്നാണ് കീര്‍ത്തി ആസാദിനെ പാര്‍ട്ടി സസ്‌പെന്റ് ചെയ്തത്.
 

Latest News