ഒമാനില്‍ ഹജ് രജിസ്‌ട്രേഷന്‍ തുടങ്ങി


മസ്കത്ത്- 2019 ലെ ഹജിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഒമാനില്‍ ആരംഭിച്ചു. മാര്‍ച്ച് 11 മുതല്‍ 22 വരെ ഓണ്‍ലൈന്‍ ഓപണ്‍ ആയിരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും രജിസ്റ്റര്‍ ചെയ്യാം.
www.hajj.om. എന്ന വെബ്‌സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.
സിവില്‍ ഐഡി നമ്പര്‍, രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ എന്നിവ ഉപയോഗിച്ചോ, കാര്‍ഡ് റീഡറില്‍ ഐഡി കാര്‍ഡ് റീഡ് ചെയ്‌തോ രജിസ്റ്റര്‍ ചെയ്യാം.
ദോഫാറിലെ മതകാര്യ വകുപ്പ് ഡയറക്ടറേറ്റിലും രജിസ്റ്റര്‍ ചെയ്യാം. രജിസ്‌ട്രേഷന്‍ സംബന്ധിച്ച വിശദ വിവരങ്ങള്‍ സൈറ്റില്‍ ലഭ്യമാണ്.

 

Latest News