കുവൈത്തില്‍ 2018 ല്‍ കോടതിയിലെത്തിയത് 3390 കുട്ടിപ്രതികള്‍

കുവൈത്ത് സിറ്റി- പോയ വര്‍ഷം കുവൈത്തിലെ കോടതികള്‍ കൈകാര്യം ചെയ്ത ജുവനൈല്‍ കേസുകള്‍ 2316. ഇത്രയും കേസുകളിലായി 3390 കുട്ടിപ്രതികളാണ് വിചാരണ നേരിടാന്‍ കോടതിയിലെത്തിയത്.
ജുവനൈല്‍ പ്രോസിക്യൂഷന്‍ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്.
ശിക്ഷിക്കപ്പെട്ട കുട്ടികളെ പ്രധാനമായും സോഷ്യല്‍ കെയര്‍ സെന്ററിലേക്കും ദുര്‍ഗുണ പരിഹാര പാഠശാലയിലേക്കുമാണ് അയച്ചത്. ട്രാഫിക് അപകടങ്ങളുമായി ബന്ധപ്പെട്ട കേസുകളിലാണ് കുട്ടി പ്രതികള്‍ അധികം. അടിപിടി, മോഷണം എന്നിവയാണ് കുട്ടികളുള്‍പ്പെട്ട മറ്റ് കുറ്റകൃത്യങ്ങള്‍.
കേസുകളില്‍ ഒരു ശതമാനം ഏഴു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ ഉള്‍പ്പെട്ടതാണ്. 7-14 വരെ പ്രായമുള്ള കുട്ടികള്‍ പ്രതികളായ കേസുകള്‍ 32 ശതമാനവും. 15-17 പ്രായത്തിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ കേസിലകപ്പെട്ടത്- 67 ശതമാനം

 

Latest News