അബുദാബി- സൗദി അറേബ്യയില്‍ മാത്രമല്ല ഇതര ഗള്‍ഫ് രാജ്യങ്ങളിലും വിദേശി തൊഴിലാളികള്‍ പിരിഞ്ഞുപോവുന്നതായി കണക്കുകള്‍. ഒരു വര്‍ഷത്തിനിടെ അഞ്ചു ലക്ഷത്തിലധികം വിദേശികള്‍ സൗദിയില്‍നിന്ന് മടങ്ങിയതായാണ് കണക്ക്. കുവൈത്ത്, യു.എ.ഇ എന്നിവിടങ്ങളിലും വിദേശികള്‍ കൊഴിഞ്ഞുപോകുന്നതായി പുതിയ കണക്കുകള്‍ പറയുന്നു.
ബൈത്ത് ഡോട് കോം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടനുസരിച്ച് കുവൈത്തില്‍ വിദേശി തൊഴില്‍ശേഷിയില്‍ 27.73% കുറവാണ് രേഖപ്പെടുത്തിയത്. സൗദി അറേബ്യയില്‍ 34.21%, യുഎഇയില്‍ 26.74% എന്നിങ്ങനെയാണ് കുറവ്. ഗള്‍ഫ് രാജ്യത്ത് വിദേശികള്‍ക്ക് ലഭിക്കുന്ന പ്രതിമാസ ശരാശരി ശമ്പളത്തില്‍ മുന്‍വര്‍ഷത്തെക്കാള്‍ 26% കുറവുണ്ട്.






