പൈതൃകസ്മാരകങ്ങള്‍ സംരക്ഷിക്കാന്‍ ഷാര്‍ജ


ഷാര്‍ജ- ചരിത്രസ്മാരകങ്ങള്‍ പഴമ ചോരാതെ സംരക്ഷിക്കാനും പരസ്പരം ബന്ധിപ്പിക്കാനും ഷാര്‍ജ സര്‍ക്കാര്‍. പൈതൃക കേന്ദ്രങ്ങള്‍ സംരക്ഷിക്കാനുള്ള ചുമതല ഷാര്‍ജ ഇന്‍വെസ്റ്റ്‌മെന്റ് ആന്റ് ഡവലപ്‌മെന്റ് അതോറിറ്റിക്കാണ്.
ഷാര്‍ജയിലെ എട്ട് പൈതൃക സ്മാരകങ്ങള്‍ യുനെസ്‌കോയുടെ ലോക പൈതൃക കേന്ദ്രങ്ങളില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇവയെ സംരക്ഷിക്കാനുള്ള നീക്കം തകൃതിയായത്.
ചരിത്രപ്രധാനമായ കെട്ടിടങ്ങള്‍ സംരക്ഷിക്കുക, അതിനൊപ്പം പാരമ്പര്യ ശില്‍പഭംഗിയോടെ പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുക, ചില കെട്ടിടങ്ങള്‍ ഇടിച്ചു കളയുക, പാരമ്പര്യത്തനിമയോടെ പുനര്‍നിര്‍മിക്കുക തുടങ്ങിയ കാര്യങ്ങളാണ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുക.

 

Latest News