ദുബായ്- യു.എ.ഇയിലെ ഉത്തര എമിറേറ്റുകളില്‍ ഇന്ന് രാവിലെ നേരിയ തോതില്‍ മഴ പെയ്തു, താപനില 14 ഡിഗ്രിയിലേക്ക് താഴ്ന്നു. ഈയാഴ്ച ഏതാനും ദിവസങ്ങള്‍ കൂടി മഴയുണ്ടാകുമെന്നാണ് സൂചന.
മണിക്കൂറില്‍ 50 കി.മീ വേഗമുള്ള കാറ്റും വീശി. ആകാശം മേഘാവൃതമായിരിക്കുമെന്നും താപനില കുറയുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞു.






