മസ്‌കത്ത് - മലമുകളില്‍നിന്ന് താഴേക്ക് പതിച്ച വാഹനത്തിലെ യാത്രക്കാരായ നാലു പേര്‍ മരിച്ചു. രണ്ടു പേര്‍ക്ക് സാരമായി പരുക്കേറ്റു. ശ്രീലങ്കന്‍ സ്വദേശികളാണ് മരിച്ചത്. ശനിയാഴ്ചയാണ് അപകടം. മരിച്ചവരെ കുറിച്ചും പരുക്കേറ്റവരെ കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ റോയല്‍ ഒമാന്‍ പൊലീസ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
പര്‍വതത്തിന് മുകളില്‍നിന്നു ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം താഴേക്ക് വീഴുകയായിരുന്നു. പരുക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കി വരികയാണ്. ഇവരും ശ്രീലങ്കന്‍ സ്വദേശികളാണ്. റോയല്‍ ഒമാന്‍ പൊലീസ് എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.