പാക്കിസ്ഥാനെ ലോകകപ്പിൽ നിന്ന് പുറത്താക്കണമെന്ന് ബി.സി.സി.ഐ  

ന്യൂഡൽഹി - പാക്കിസ്ഥാനെ ലോകകപ്പിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഐ.സി.സിക്ക് കത്ത് നൽകാൻ ബിസിസിഐ. സി ഒ എ മേധാവി വിനോദ് റായ് ഇത് സംബന്ധിച്ച് സി ഇ  ഒ രാഹുൽ ജോഹ്‌രിക്ക് നിർദേശം നൽകി. കേന്ദ്ര സ്പോർസ്, ആഭ്യന്തര, വിദേശ മന്ത്രാലയങ്ങളുമായി ആലോചിച്ച ശേഷമായിരിക്കും നടപടി. പാകിസ്താനുമായി ലോകകപ്പിൽ കാലിക്കരുതെന്ന ആവശ്യം ശക്തമാകുന്നതിനിടയിലാണ്‌ പുതിയ നീക്കം. എന്നാൽ ഇതിനെതിരെ സി ഒ എയിൽ ഭിന്നത ഉണ്ട്‌. ഡയാന എദുൽജിക്ക് യോജിപ്പില്ല. നാളെ ചേരുന്ന യോഗത്തിൽ പാക്കിസ്ഥാനുമായി കളിക്കണോയെന്ന കാര്യത്തിൽ ധാരണ ആയേക്കും. പാക്കിസ്ഥാനെ പുറത്താക്കിയില്ലെങ്കിൽ ലോകകപ് ബഹിഷ്കരിക്കണമെന്ന് മുൻ ഇന്ത്യൻ താരവും യൂ പി മന്ത്രിയുമായ ചേതൻ ചൗഹാൻ ആവശ്യപ്പെട്ടു. ഇന്ത്യ ലോകകപ്പ് ധാരണാ പത്രം ഒപ്പിട്ടിട്ടില്ലെന്നും അതിനാൽ പാക്കിസ്ഥാനെ ബഹിഷ്കരിച്ചാലും പോയിന്റ് നഷ്ടപ്പെടില്ലെന്നും ബി സി സി ഐ യിലെ ഒര് വിഭാഗം വാദിക്കുന്നു

Latest News