Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൽമാൻ രാജാവ്  മികച്ച ഇസ്‌ലാമിക വ്യക്തിത്വം

ദുബായ്- ഇക്കൊല്ലത്തെ മികച്ച ഇസ്‌ലാമിക വ്യക്തിത്വത്തിനുള്ള അവാർഡ് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്. ദുബായ് ഇന്റർനാഷണൽ ഹോളി ഖുർആൻ അവാർഡ് കമ്മിറ്റിയാണ് രാജാവിനെ തെരഞ്ഞെടുത്തത്. അവാർഡ് കമ്മിറ്റി ചെയർമാൻ ഇബ്രാഹിം മുഹമ്മദ് ബൂമെൽഹ, വൈസ് ചെയർമാൻ, കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്ത വാർത്താസമ്മേളനത്തിലാണ് ജേതാവിനെ പ്രഖ്യാപിച്ചത്.  ഇരുഹറമുകൾക്കും നൽകുന്ന മികച്ച സേവനം, ഇസ്‌ലാമിക പാരമ്പര്യവും സംസ്‌കാരവും ഉയർത്തിപ്പിടിച്ച് ഇസ്‌ലാമിക നിയമസംഹിതക്കും മുസ്‌ലിംലോകത്തിനും നൽകുന്ന സംഭാവന തുടങ്ങിയ മാനദണ്ഡങ്ങൾ പരിഗണിച്ചാണ് പുരസ്‌കാരം സമ്മാനിക്കുന്നതെന്ന് കമ്മിറ്റി വ്യക്തമാക്കി. ദുബായ് ഇന്റർനാഷണൽ ഹോളി ഖുർആൻ അവാർഡ് സൽമാൻ രാജാവിന് നൽകുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ചെയർമാൻ ഇബ്രാഹിം ബൂമെൽഹ പറഞ്ഞു. 
രാജാവിന്റെ നിലപാടുകളും ഇസ്‌ലാമിനും മുസ്‌ലിംകൾക്കും വിശുദ്ധ ഖുർആനിനും നൽകുന്ന എണ്ണമറ്റ സേവനങ്ങളും മാനിച്ചാണ് അവാർഡ് സമ്മാനിക്കുന്നത്. അറബ്, ഇസ്‌ലാമിക ലോകത്തിനെ ഒന്നിപ്പിക്കുന്നതിനും തീവ്രവാദ, ഭീകരപ്രവർത്തനങ്ങൾ ചെറുക്കുന്നതിനും സൽമാൻ രാജാവിന്റെ ശ്രമങ്ങൾ ഫലപ്രദമായിട്ടുണ്ട്. കൂടാതെ, രാജാവ് കാഴ്ചവെക്കുന്ന ജീവകാരുണ്യ, മാനുഷിക പ്രവർത്തനങ്ങളും പരിഗണിച്ചു. പ്രകൃതി ദുരന്തങ്ങളും കെടുതികളും സംഭവിക്കുമ്പോൾ ലോകത്തിന്റെ അതിരുകൾ ഭേദിച്ച് രാജാവിന്റെ നിർദേശപ്രകാരം നടത്തുന്ന സന്നദ്ധ പ്രവർത്തനങ്ങൾ അവാർഡ് കമ്മിറ്റി പരിഗണിക്കുകയായിരുന്നു. കൂടാതെ, ഹജ് വേളയിലും മറ്റും ഇരു ഹറമുകളിലും എത്തുന്ന ലക്ഷക്കണക്കിന് വിശ്വാസികളെ സ്വീകരിച്ച്, അവർക്ക് ഹജ്, ഉംറ, സന്ദർശന കർമങ്ങൾ സുഗമമായി പൂർത്തിയാക്കാൻ അവസരം ഒരുക്കുന്നതും മഹത്തായ ത്യാഗമാണ്. ഇത്തരം മഹദ് കർമങ്ങൾ വഴി, സൽമാൻ രാജാവ് ചരിത്രത്തിൽ മുൻനിര സ്ഥാനം നേടിക്കഴിഞ്ഞതായും ഇബ്രാഹിം ബൂമെൽഹ അഭിപ്രായപ്പെട്ടു. 
ഇസ്‌ലാമിനും മുസ്‌ലിംകൾക്കും വിശുദ്ധ ഖുർആനിനും സേവനം ചെയ്യുന്ന രാഷ്ട്രത്തലവന്മാർക്കും പ്രമുഖ വ്യക്തിത്വങ്ങൾക്കുമാണ് ദുബായ് ഇന്റർനാഷണൽ ഹോളി ഖുർആൻ അവാർഡ് സമ്മാനിക്കുന്നത്.  

Latest News