മസ്‌കത്ത്- ഹൃദ്രോഗമ മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ച മബേല ഇന്ത്യന്‍ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ആയിഷ ഫാത്വിമ (10) നിര്യാതയായി. മാതാവിനും സഹോദരങ്ങള്‍ക്കും ഒപ്പം വീടിന് പുറത്തിറങ്ങിയ ആയിഷക്ക് നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ജന്മമാ ഹൃദയത്തിന് തകരാറുണ്ടായിരുന്നു. വിദ്യാര്‍ഥിയുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായി മബേല ഇന്ത്യന്‍ സ്‌കൂള്‍ അധികൃതര്‍ സന്ദേശത്തില്‍ പറഞ്ഞു.
മസ്‌കത്ത് ഇന്ത്യന്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി സയിദ് തുറാബ് റസ്‌വി കഴിഞ്ഞ ദിവസം സ്‌കൂളില്‍ കുഴഞ്ഞുവീണു മരിച്ചിരുന്നു. വിദ്യാര്‍ഥിയുടെ മരണത്തെ തുടര്‍ന്ന് മസ്‌കത്ത് ഇന്ത്യന്‍ സ്‌കൂളിന് ഇന്ന് അവധിയായിരുന്നു.
വിദ്യാര്‍ഥികളുടെ മരണം ഒമാനിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തിന് നൊമ്പരമായി. മാതാപിതാക്കളെ സമാശ്വസിപ്പിക്കാനും അനുശോചനമറിയിക്കാനും നിരവധി പേരാണ് വീടുകളിലെത്തിയത്.