മനാമ- നാല്‍പത്തെട്ടുകാരനായ ഇന്ത്യക്കാരന്‍ ജോലി സ്ഥലത്ത് ജീവനൊടുക്കി. ഉത്തരേന്ത്യക്കാരനായ രാം പ്രതാപ് ആണ് മരിച്ചത്. സ്വകാര്യ കമ്പനി ജീവനക്കാരനായ ഇദ്ദേഹം മലകിയയിലെ വര്‍ക്‌സൈറ്റിലാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. തൂങ്ങിമരിച്ചതാണെന്നാണ് സംശയം. ഭാര്യയും മൂന്നു കുട്ടികളുമുണ്ട്. പോലീസ് നടപടി സ്വീകരിച്ചു.