ദുബായ്- കേരള പോലീസിന്റെ ട്രാഫിക് ഗുരു എന്ന മൊബൈല്‍ ആപ്പ് ദുബായിലെ ലോക സര്‍ക്കാര്‍ ഉച്ചകോടിയില്‍ അംഗീകാരം നേടി. മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ട്രാഫിക് ബോധവത്കരണം കംപ്യുട്ടര്‍ ഗെയിം പോലെ പഠിപ്പിക്കുന്ന ആപ്പാണിത്.
മികച്ച ആപ്ലിക്കേഷനുള്ള അവാര്‍ഡ് യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കാര്യമന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്‌യാനില്‍നിന്ന് ആംഡ് പോലീസ് ബറ്റാലിയന്‍ ഡി.ഐ.ജി പി. പ്രകാശ് ഏറ്റുവാങ്ങി.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ഒട്ടേറെ പ്രമുഖ ആപ്പുകളെ പിന്നലാക്കിയാണ് ട്രാഫിക് ഗുരു ഒന്നാമതെത്തിയത്. പ്ലേ സ്‌റ്റോറില്‍നിന്ന് സൗജന്യമായി അപ് ലോഡ് ചെയ്യാവുന്ന ആപ്ലിക്കേഷനാണിത്. കാര്‍ റേസിംഗ് ഗെയിമുമായി സാമ്യമുണ്ട്. കുട്ടികളേയും യുവാക്കളേയും ട്രാഫിക് നിയമം ലളിതമായി പഠിപ്പിക്കാനാണ് ട്രാഫിക് ഗുരു ഏറ്റവും പ്രയോജനപ്പെടുന്നത്.