അബുദാബി കോടതിയില്‍ ഇനി ഹിന്ദിയിലും പരാതി നല്‍കാം

അബുദാബി- അബുദാബിയിലെ കോടതിയില്‍ ഇനി ഹിന്ദിയിലും പരാതിപ്പെടാം. അബുദാബി ജുഡീഷ്യല്‍ ഡിപാര്‍ട്ട്‌മെന്റാണ് ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായ ഹിന്ദിയില്‍ പരാതിപ്പെടാനുള്ള സൗകര്യം ഒരുക്കിയത്. ഇതിന്റെ ഭാഗമായി അറബിക്, ഇംഗ്ലിഷ് ഭാഷകള്‍ക്കു പുറമേ ഹിന്ദി കൂടി ഉള്‍പ്പെടുത്തി കോടതിയിലെ അപേക്ഷാ ഫോമുകള്‍ പരിഷ്‌കരിച്ചു. നേരത്തെ അറബിക് ഭാഷയില്‍  മാത്രമായിരുന്നു സേവനം.

2018 നവംബറില്‍ ഇംഗ്ലിഷില്‍ പരാതിപ്പെടാനുള്ള സൗകര്യം ഒരുക്കിയിരുന്നു. ഈ ശ്രേണിയിലേക്ക് ഹിന്ദി കൂടി ഉള്‍പ്പെടുത്തിയതോടെ അബുദാബിയില്‍ നീതിന്യായ സേവനം മൂന്നു ഭാഷകളില്‍ ലഭ്യമാകും. യു.എ.ഇയിലെ ജോലിക്കാരില്‍ കൂടുതലും ഹിന്ദി സംസാരിക്കുന്നവരായതിനാലാണ് ഹിന്ദി തിരഞ്ഞെടുക്കാന്‍ കാരണമെന്ന് അധികൃതര്‍ വ്യക്തമാക്കി.

 

Latest News