ഫൈനല്‍ എക്‌സിറ്റ് റദ്ദാക്കാന്‍ ഇഖാമയില്‍ കാലാവധി നിര്‍ബന്ധം

റിയാദ് - വിദേശികളുടെ ഫൈനൽ എക്‌സിറ്റ് വിസ റദ്ദാക്കുന്നതിന് ഇഖാമയിൽ കാലാവധി നിർബന്ധമാണെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി. 
കാലാവധിയുള്ള ഇഖാമയില്ലാത്തവരുടെ ഫൈനൽ എക്‌സിറ്റ് റദ്ദാക്കാൻ കഴിയില്ല. ഫൈനൽ എക്‌സിറ്റ് വിസാ കാലാവധിക്കകം രാജ്യം വിടാത്തവർ വിസ അവസാനിച്ചതിനുള്ള പിഴയായി ആയിരം റിയാൽ അടയ്‌ക്കേണ്ടിവരുമെന്നും ജവാസാത്ത് ഡയറക്ടറേറ്റ് പറഞ്ഞു.  
 

Latest News