നടി ഹന്‍സിക, അക്ഷര ഹാസന് തുടങ്ങിയവരുടെ സ്വകാര്യ ചിത്രങ്ങള്‍ പ്രചരിച്ചത് ഏറെ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ, മറ്റൊരു നടി കൂടി ഹാക്കര്‍മാരുടെ ഇരയായിരിക്കുകയാണ്. പുതുമുഖ നടി മേഘ ആകാശിന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടത്. ധനുഷ് നായകനാകുന്ന എന്നൈ നോക്കി പായും തോട്ട എന്ന ഗൗതം മേനോന് ചിത്രത്തിലെ നായികയാണ് മേഘ.
അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട വിവരം മേഘ തന്നെയാണ് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. തന്റെ ഇന്‍സ്റ്റാഗ്രാം ഹാക്ക് ചെയ്തിരിക്കുകയാണെന്നും അതില്‍നിന്ന് മെസേജുകളും മറ്റും വന്നാല്‍ ഒഴിവാക്കണം എന്നും ഇന്‍സ്റ്റാഗ്രാം തിരിച്ചെടുക്കാനുള്ള ശ്രമത്തിലാണെന്നും മേഘ ട്വീറ്റ് ചെയ്തു.
തുടര്‍ന്ന് ഏറെ പരിശ്രമത്തിനൊടുവില്‍ ഇന്‍സ്റ്റാഗ്രാം തിരിച്ചു പിടിച്ചുവെന്നു താരം വെളിപ്പെടുത്തി. സ്വകാര്യതയിലേക്കുള്ള ഈ കടന്നുകയറ്റം വല്ലാതെ ഭയപ്പെടുത്തിയെന്നും എന്നാല്‍ ഇപ്പോള്‍ അക്കൗണ്ട് തിരിച്ചുപിടിക്കാനായി എന്നും മേഘ ട്വീറ്റ് ചെയ്തു.ഒരു പക്ക കഥൈ എന്ന ചിത്രത്തിലൂടെ സിനിമാലോകത്ത് അരങ്ങേറിയ മേഘയുടെ രണ്ടാമത്തെ ചിത്രമാണ് എന്നൈ നോക്കി പായും തോട്ട. എന്നാല്‍ രണ്ട് ചിത്രങ്ങളും ഇതുവരെ റിലീസായിട്ടില്ല. രജനികാന്തിനൊപ്പം അഭിനയിച്ച പേട്ടയാണ് മേഘയുടെ ആദ്യ റിലീസിങ് ചിത്രം.