ഇന്ത്യയുടെ ഏറ്റവും മോശം ട്വന്റി20 തോല്‍വി

ന്യൂസിലാന്റിനെതിരായ വെല്ലിംഗ്ടണിലെ മത്സരത്തില്‍ ഇന്ത്യ തങ്ങളുടെ ട്വന്റി20 ചരിത്രത്തിലെ ഏറ്റവും മോശം തോല്‍വി ഏറ്റുവാങ്ങി. ആറിന് 219 റണ്‍സടിച്ച ന്യൂസിലാന്റ് 19.2 ഓവറില്‍ 139 ന് ഇന്ത്യയെ ഓളൗട്ടാക്കി. 80 റണ്‍സിനാണ് മൂന്നു മത്സര പരമ്പരയിലെ ആദ്യ കളി കിവീസ് ജയിച്ചത്. 
ടിം സെയ്‌ഫേര്‍ടും (43 പന്തില്‍ 84) കോളിന്‍ മണ്‍റോയും (20 പന്തില്‍ 34) റോസ് ടയ്‌ലറും (14 പന്തില്‍ 23) കുഗലയ്‌നും (7 പന്തില്‍ 20 നോട്ടൗട്ട്) കിവീസിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചപ്പോള്‍ ശിഖര്‍ ധവാനും (18 പന്തില്‍ 29) എം.എസ് ധോണിയും (31 പന്തില്‍ 39) വിജയ്ശങ്കറും (18 പന്തില്‍ 27) ക്രുനാല്‍ പാണ്ഡ്യയുമൊഴികെ (18 പന്തില്‍ 20) ഇന്ത്യന്‍ നിരയില്‍ ആര്‍ക്കും നാലിലേറെ സ്‌കോര്‍ ചെയ്യാനായില്ല. ടിം സൗത്തീയും (4-0-17-3) ലോക്കി ഫെര്‍ഗൂസനും (2-0-22-2) മിച്ചല്‍ സാന്റ്‌നറും (4-0-24-2) ഇന്ത്യയെ ശ്വാസം മുട്ടിച്ചു. 

Latest News