സ്റ്റീവ് സ്മിത്തിന് ലോകകപ്പ് നഷ്ടപ്പെട്ടേക്കും

വിലക്ക് പൂര്‍ത്തിയാക്കി രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരിച്ചുവരാനൊരുങ്ങുന്ന മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്തിന് ലോകകപ്പ് നഷ്ടപ്പെട്ടേക്കും. ആഷസ് പരമ്പരക്കായി മുന്‍ നായകനെ സജ്ജമാക്കാനാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ ഒരുങ്ങുന്നത്. കൈമുട്ടിലെ പരിക്കു കാരണം സ്മിത്തിന്റെ തിരിച്ചുവരവ് നീളാനാണ് സാധ്യത. ലോകകപ്പ് കളിക്കാതെ സ്മിത്ത് ഓസ്‌ട്രേലിയ എ ടീമിനൊപ്പം പര്യടനം ഫസ്റ്റ് ക്ലാസ് മത്സരം കളിക്കുമെന്നാണ് സൂചന. സ്മിത്തിന്റെ പരിക്ക് കൂടുതല്‍ ഫലപ്രദമായി കൈകാര്യം ചെയ്യാനാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ തീരുമാനം. വൈസ് ക്യാപ്റ്റനായിരുന്ന ഡേവിഡ് വാണര്‍ പാക്കിസ്ഥാനെതിരായ പരമ്പരയില്‍ തിരിച്ചെത്തും. മാര്‍ച്ച് 29 നാണ് വിലക്ക് അവസാനിക്കുക. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരക്കിടെയുണ്ടായ പന്ത് ചുരണ്ടല്‍ സംഭവത്തിലാണ് ഇരുവര്‍ക്കും വിലക്ക് ലഭിച്ചത്. 

Latest News