പ്രൊ വോളിബോള്‍ ലീഗിലെ ആവേശപ്പോരാട്ടത്തില്‍ രണ്ടിനെതിരെ മൂന്നു സെറ്റുകള്‍ക്ക് അഹമ്മദാബാദ് ഡിഫന്റേഴ്‌സിനെ ബ്ലാക്ക് ഹോക്‌സ് ഹൈദരാബാദ് തോല്‍പിച്ചു. കൊച്ചി രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ ആദ്യ നാല് സെറ്റുകള്‍ ഇരു ടീമുകളും മാറി മാറി സ്വന്തമാക്കി. നിര്‍ണായകമായ അഞ്ചാം സെറ്റ് ഹൈദരാബാദ് 15-9 ന് പിടിച്ചു. സ്‌കോര്‍:15-11, 13-15,15-11 14-15, 15-9.