വാട്‌സാപ്പില്‍ കമ്പനി ജീവനക്കാരനെ അപമാനിച്ച പ്രവാസിക്ക് യുഎഇയില്‍ തടവും പിഴയും

അജ്മാന്‍- വാട്‌സാപ്പില്‍ ശബ്ദ സന്ദേശത്തിലൂടെ ഒരു കമ്പനി ജീവനക്കാരനെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ഏഷ്യക്കാരനായ പ്രവാസിക്ക് അജ്മാന്‍ ക്രമിനല്‍ കോടതി മൂന്ന് മാസം തടവും 5000 ദിര്‍ഹം പിഴയും ശിക്ഷ വിധിച്ചു. ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം നാടുകടത്താനും കോടതി ഉത്തരവിട്ടു. പ്രതിയായ 36-കാരന്‍ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്തുവെന്നും തന്റെ മതത്തേയും അവഹേളിച്ചുവെന്നും പരാതിക്കാരന്‍ പറഞ്ഞതായി അല്‍ ബയാന്‍ റിപോര്‍ട്ട് ചെയ്യുന്നു. അപൂര്‍ണമായ രേഖകളില്‍ ഒപ്പുവെക്കാന്‍ വിസമ്മതിച്ചതിനാണ് പ്രതി തന്നെ അവഹേളിച്ച് വാട്‌സാപ്പില്‍ വോയ്‌സ് വിട്ടതെന്ന് പരാതിക്കാരന്‍ പറഞ്ഞു. പ്രതി കോടതിയില്‍ കുറ്റം സമ്മതിച്ചു. അതേസമയം കമ്പനി ജീവനക്കാരനെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
 

Latest News