ബെയ്ജിംഗ്-ചൈനയിലെ ചാങ്ങ്ചുന്‍ നഗരത്തിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്ന് ഉച്ചക്ക് മൂന്നരയോടെയാണ് സ്‌ഫോടനം ഉണ്ടായത്. നഗരത്തിലെ ഒരു മുപ്പത് നിലക്കെട്ടിടത്തില്‍ പല പ്രാവശ്യമായാണ് സ്‌ഫോടനം നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സ്‌ഫോടനത്തെത്തുടര്‍ന്ന് കെട്ടിടത്തിലെയും സമീപത്തുളള കെട്ടിടങ്ങളിലെയും ആളുകളെ രക്ഷാപ്രവര്‍ത്തകര്‍ ഒഴിപ്പിച്ചു.
അടുത്തുളള കെട്ടിടത്തില്‍ നിന്ന് ഒരാള്‍ സ്‌ഫോടക വസ്തു കെട്ടിടത്തിലേക്ക് എറിയുകയായിരുന്നുവെന്നും സംഭവം തീവ്രവാദി ആക്രമണമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തെത്തുടര്‍ന്ന് സുരക്ഷാ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.