എ.ആര്‍ റഹ്മാന്റെ മകനും സംഗീത വഴിയില്‍ 

ഇന്ത്യന്‍ സിനിമ സംഗീത ലോകത്തിലെ കിരീടം വയ്ക്കാത്ത ചക്രവര്‍ത്തി എന്നാണ് എ.ആര്‍ റഹ്മാന്‍ അറിയപ്പെടുന്നത്. കഴിഞ്ഞ ദിവസം അതായത് ജനുവരി 6ാം തീയതി അദ്ദേഹത്തിന്റെ 52ാംമത്തെ പിറന്നാളായിരുന്നു. റഹ്മാന് ഓരോ പിറന്നാളും വിശേഷപ്പെട്ടതാണ്. തന്റെ പിറന്നാള്‍ എന്നതിലുപരി മറ്റൊരു വിശേഷം കൂടി ആ ദിനത്തിനുണ്ട്. മകന്‍ അമീര്‍ റഹ് മാന്റേയും പിറന്നാള്‍ അതേദിവസം തന്നെയാണ്. 2003ലെ റഹ്മാന്റെ പിറന്നാള്‍ ദിവസമായിരുന്നു അമീര്‍  ജനിച്ചത്. ആ വര്‍ഷം മുതല്‍ ജനുവരി 6 റഹ്മാന്  വളരെ പ്രിയപ്പെട്ടതാണ്. റഹ്മാന്റെ അതേ പാതയില്‍ തന്നെയാണ് മകനും സഞ്ചരിക്കുന്നത്. സംഗീതം തന്നെയാണ് അമീറിന്റേയും വഴി. ദുല്‍ഖര്‍ സല്‍മാന്‍ നിത്യാമോനോന്‍ പ്രധാനകഥാപാത്രങ്ങളായെത്തിയ ഓക്കെ കണ്‍മണിയിലെ ഗാനത്തിലൂടെ അമീര്‍ പിന്നണി ഗാന രംഗത്തിലേയ്ക്ക് ചുവട് വെച്ചു. ചിത്രത്തിലെ 'മൗലാ വാ സലീം' എന്ന ഗാനമാണു അമീര്‍ ആലപിച്ചത്. ഈ പാട്ടിന് നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിരുന്നു. പിന്നീട് രജനിശങ്കര്‍ ചിത്രമായ 2.0 ലും റഹ്മാന്റെ സംഗീതത്തില്‍ അമീര്‍ പാടിയിരുന്നു.

Latest News