സിംഗിള്‍ മദറായതില്‍ അഭിമാനിച്ച് ആര്യ 

തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി നടിയും മോഡലും അവതാരകയുമായ ആര്യ. താന്‍ 'സിംഗിള്‍ മദര്‍ 'ആണെന്ന് ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ആര്യ വ്യക്തമാക്കിയത്. എന്നാല്‍ ഈ പോസ്റ്റ് പിന്നീട് പിന്‍വലിച്ചു. 'നിങ്ങള്‍ എല്ലാവരും എന്റെ സ്വകാര്യ ജീവിതം ചികയുന്നതിനാല്‍ മാത്രമാണു ഞാന്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത്. കുറച്ചു നാളുകളായി ഞാനും ഭര്‍ത്താവും വേര്‍പിരിഞ്ഞാണു കഴിയുന്നത്. ഞങ്ങള്‍ ഇപ്പോഴും അടുത്ത സുഹൃത്തുക്കളാണ്. രണ്ടു പേരും ചേര്‍ന്നാണ് ഞങ്ങളുടെ കുഞ്ഞിനെ വളര്‍ത്തുന്നത്. സഹികെട്ടാണ് എനിക്ക് ഈ കാര്യങ്ങള്‍ പറയേണ്ടി വരുന്നത്'ആര്യയുടെ കുറിപ്പില്‍ പറയുന്നു.
'എന്റെ മകള്‍ റോയയുടെ അച്ഛനെ ഈ പോസ്റ്റില്‍ ഞാന്‍ ടാഗ് ചെയ്യുന്നില്ല. അദ്ദേഹത്തിന്റെ സ്വകാര്യതയെ ഞാന്‍ മാനിക്കുന്നു. അദ്ദേഹം കടന്നു പോകുന്ന സാഹചര്യങ്ങളെക്കുറിച്ച് എനിക്കു ബോധ്യമുണ്ട്. എന്നെയോ എന്റെ മകളെയോ അവളുടെ അച്ഛനെയോ അപമാനിക്കുന്ന തരത്തിലുളള കമന്റുകള്‍ കുറ്റകരമാണ്. ആ പ്രൊഫൈലുകള്‍ ബ്ലോക്ക് ചെയ്യും' ആര്യ പറയുന്നു.
സമൂഹമാധ്യമങ്ങളില്‍ സജീവമായ ആര്യ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. പുതുവര്‍ഷത്തിലേക്കു കടക്കും മുന്‍പ് ആരാധകര്‍ക്കു ചോദ്യം ചോദിക്കാനുള്ള അവസരം താരം ഒരുക്കിയിരുന്നു. നിങ്ങള്‍ കന്യകയാണോ എന്ന ആരാധകന്റെ ചോദ്യത്തിന് മകള്‍ക്ക് ഉമ്മ കൊടുക്കുന്ന ചിത്രമിട്ട് ആര്യ നല്‍കിയ മറുപടി സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു.

Latest News