പൊലീസ് സ്റ്റേഷനിലിട്ട് യുവാവിനെ മര്‍ദിച്ച് ഐഎഎസ് ഓഫീസര്‍, വ്യാപക പ്രതിഷേധം

ഐഎഎസ് ഓഫീസറും ഭാര്യയും ചേര്‍ന്ന് പൊലീസ് സറ്റേഷനിലുളളിലിട്ട് യുവാവിനെ മര്‍ദിച്ചവശനാക്കി. പശ്ചിമ ബാംഗാളിലെ ആലിപുര്‍ദ്വാര്‍ ജില്ലയിലെ പൊലീസ് സ്റ്റേഷനിലാണ് സംഭവം. 
ആലിപുര്‍ദ്വാര്‍ ജില്ലാ മജിസ്‌ട്രേറ്റ് നിഖില്‍ നിര്‍മലും ഭാര്യയും ചേര്‍ന്നാണ് യുവാവിനെ മര്‍ദിച്ചത്. വിനേദ് കുമാര്‍ സര്‍ക്കാര്‍ എന്ന യുവാവാണ് ക്രൂരകൃത്യത്തിന്നിരയായത്. 

നേരത്തെ, വിനോദ് കുമാര്‍ ഭാര്യയെക്കുറിച്ച് സാമുഹ്യ മാധ്യമങ്ങളില്‍ മോശം കമന്റുകള്‍ ഇട്ടു എന്നാരോപിച്ച് നിഖില്‍ നിര്‍മല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഞായറാഴ്ച, പൊലീസ് വിനോദ് കുമാറിനെ സ്‌റ്റേഷനിലെത്തിച്ചു. നിഖിലും ഭാര്യയും സ്റ്റേഷനിലെത്തുകയും അവിടെയുണ്ടായിരുന്ന വിനോദ് കുമാറിനെ ക്രൂരമായി മര്‍ദിക്കാന്‍ തുടങ്ങുകയും ചെയ്തു. പൊലീസ് സ്റ്റേഷന്റെ ചാര്‍ജ്ജുണ്ടായിരുന്ന സൗമ്യജിത്ത് റോയിയുടെ മുന്നില്‍ വെച്ചാണ് മര്‍ദനം അരങ്ങേറിയത്. 

സംഭവത്തിന്റെ വീഡിയോ ഇതിനകെ വൈറലാവുകയും പൊലീസിനും ഐഎഎസ് ഓഫീസര്‍ക്കുമെതിരെ ശക്തമായ പ്രതിഷേധത്തിന് കാരണമാവുകയും ചെയ്തിട്ടുണ്ട്. 

നിന്നെയും നിന്റെ കുടുംബത്തെയും ഇല്ലാതാക്കാന്‍ കഴിയുമെന്ന് നിഖില്‍ നിര്‍മല്‍ ആക്രോശിക്കുന്നതും മര്‍ദിക്കാനായി ലാത്തി ആവശ്യപ്പെടുന്നതും വീഡിയോയിലുണ്ട്. 

'സംഭവത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. ജില്ലാ മജിസ്‌ട്രേറ്റ് ഒരു ജില്ലയുടെ നേതാവാണ്. അദ്ദേഹം പൊലീസ് സ്റ്റേഷനില്‍ കയറിയതും അക്രമം കാണിച്ചതും ശരിയായില്ല,' ജയ്പാല്‍ഗുരി കേ്ര്രന്ദീകരിച്ചുളള മനുഷ്യാവാകാശ സംഘടനയുടെ അംഗം ജതീഷ്വര്‍ ഭാരതി പറഞ്ഞു.
 

Latest News